Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രാജ്യത്തിന് പുതിയ പ്രതീക്ഷ നല്‍കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട്

10 SEPTEMBER 2018 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

തെരഞ്ഞെടുപ്പ് പ്രകടനപത്രിക വോട്ട് തട്ടാനുള്ള മാര്‍ഗ്ഗം മാത്രമായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ രാജ്യത്തിന് പുതിയ പ്രതീക്ഷ നല്‍കിയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും ഒടുവിലായി 40 ഓളം സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതിക്കാണ് തിങ്കളാഴ്ച മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീടുകളില്‍ എത്തും.

ഈ വര്‍ഷം ആദ്യം തന്നെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുവെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുകൂല നടപടി കൈക്കൊള്ളാന്‍ വൈകിയതാണ് പദ്ധതിയ്ക്ക് കാലതാമസം ഉണ്ടാവാന്‍ കാരണമായിരുന്നത്.അഞ്ചംഗ ഭരണാഘടനാ ബെഞ്ച് ജൂലായില്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഡല്‍ഹിയിലെ ഒരു വ്യക്തിക്കും ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ലോകത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സര്‍ക്കാരാണ് ഇത്, അഴിമതിയ്ക്ക് വന്‍ തിരിച്ചടിയാവും ഈ പദ്ധതിയെന്നും ജനങ്ങള്‍ക്ക് സൗകര്യപ്രദമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വിറ്ററിലൂടെ അറിയിച്ചു.
നാല്‍പതോളം സേവനങ്ങളാണ് ഇതിലൂടെ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാവുക. 50 രൂപ അധിക ഫീസ് ഈടാക്കിയാണ് സേവനം നല്‍കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു സ്ഥാപനത്തെ ഏല്‍പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ജൂലായില്‍ തന്നെ ആരംഭിച്ചിരുന്നു.

സേവനം ആവശ്യപ്പെടുന്നവരെ സഹായിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുകയും ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്യും. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവണം. വീട്ടില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ,ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വൈദ്യുതി, വെള്ളം നിരക്കുകളില്‍ വന്‍തോതില്‍ കുറവു വരുത്തിയാണ് കെജ്രിവാള്‍ ഡല്‍ഹി ഭരണം തുടങ്ങിയത്. വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. ഒപ്പം ഒരു കുടുംബത്തിനു പ്രതിമാസം 20,000 ലിറ്റര്‍ വെള്ളമാണ് സൗജന്യമായി നല്‍കി വരുന്നത്.

പാവപ്പെട്ടവര്‍ക്കായി ഡല്‍ഹിയില്‍ 1000 മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങിയും ആം ആദ്മി സര്‍ക്കാര്‍ ഞെട്ടിച്ചു. ഇതിനകം തന്നെ സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് 300 പുതിയ ക്ലിനിക്കുകള്‍ തുറന്നു കഴിഞ്ഞു.ആരോഗ്യ രംഗത്തെ വിപ്ലവകരമായ മുന്നേറ്റമായാണ് മൊഹല്ല ക്ലിനിക്കുകള്‍ വിലയിരുത്തപ്പെടുന്നത്. ചേരി നിവാസികള്‍ക്ക് സ്വന്തമായി ഫ്‌ലാറ്റ് നല്‍കി സകലരേയും അമ്ബരപ്പിച്ച സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ വെല്ലുന്ന രീതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ഉടച്ച് വാര്‍ത്ത് മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

രാജ്യത്തെ വന്‍കിട മാനേജ്‌മെന്റ് സ്‌കൂളിനെ പോലും വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് കുതിക്കുകയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍.

അന്താരാഷ്ട്ര നിലവാരം എന്നത് അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് അദ്ധ്യാപകരുടെ കാര്യത്തില്‍ മുതല്‍ തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റമാണ് കുറഞ്ഞ കാലത്തിനിടയില്‍ ഡല്‍ഹിയില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തുകൊണ്ടുവന്നത്. 2015 ല്‍ മനീഷ് സിസോദിയ തന്നെ പ്രഖ്യാപിച്ച മോഡല്‍ സ്‌കൂള്‍ പദ്ധതി വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സ്‌കൂള്‍ പരിഷ്‌ക്കരണം.
എ സിയും എല്‍സിഡി സ്‌ക്രീനുമുള്ള സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ 'ചുനോട്ടി 2018' ന്റ ഭാഗമായി ഡല്‍ഹിയിലെ സ്‌കൂളുകളെല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് എ സി ക്ലാസ്സ് മുറികള്‍, മുറികളില്‍ പഠനത്തിനായി കമ്ബ്യൂട്ടര്‍ എല്‍ സി ഡി സ്‌ക്രീന്‍,വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതനമായ ഇരിപ്പിടങ്ങള്‍, എന്നിവയ്ക്ക് പുറമേ ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം, ശുദ്ധജലവും വൃത്തിയുള്ള കക്കൂസ് സൗകര്യങ്ങളും സ്‌കൂളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇങ്ങനെ അന്താരാഷ്ട്ര ക്ലാസ് സ്‌കൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അദ്ധ്യാപകര്‍ സംഗീതം, നൃത്തം, ചലച്ചിത്രം, കരകൗശല നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസും പരിശീലനവും സ്‌കൂളില്‍ ഉണ്ടാകും. എ.എ.പി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ' ചുനോട്ടി 2018' ന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 സ്‌കൂളുകള് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഇതില്‍ 25 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 54 മാതൃകാ സ്‌കൂളുകളും 45 സ്മാര്‍ട്ട് ക്ലാസ് മുറികളും യാഥാര്‍ഥ്യമാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള തീരുമാനവും നിര്‍ണായകമായിരുന്നു. ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി പ്രകാരം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ്പ നല്‍കാനും സാധിച്ചു. ഇത്തരം വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നത് തന്നെയാണ് പ്രധാന നേട്ടങ്ങള്‍. കേന്ദ്രത്തില്‍ നിന്നും കാര്യമായ സാമ്ബത്തിക സഹായം ലഭിക്കാതെയാണ് ഇത്രയും നേട്ടങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (44 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (59 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends