ഡല്‍ഹിയില്‍ പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരം

ഡല്‍ഹിയില്‍ അയല്‍വാസി മാനഭംഗപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍.ഡല്‍ഹിയിലെ സ്വാമി ദയാനന്ദ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസം കഴിയാതെ ഒന്നും പറയാനാവില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അരവിന്ദ് കേജ്‌രിവാളിന്റെ ആം ആത്മി പാര്‍ട്ടി സംഭവത്തില്‍ പ്രതിഷേധിച്ച് ജന്തര്‍മന്ദറിലേക്ക് പ്രകടനം നടത്തി. സംഭവത്തില്‍ പ്രതിയുടെ പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ഡല്‍ഹിയിലെ ഗാന്ധിനഗറിലുള്ള ഫ്‌ളാറ്റില്‍നിന്ന് നാല് ദിവസം മുമ്പാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സംഭവത്തില്‍ വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. അയല്‍ക്കാരനായ 30-കാരനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാള്‍രണ്ടു ദിവസത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha