മത്സ്യത്തൊഴിലാളികളുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി

മയക്കുമരുന്ന് കടത്തിയ കേസില്‍ അഞ്ച് തമിഴ് മത്സ്യതൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി. ശ്രീലങ്കന്‍ സുപ്രീം കോടതിയിലാണ് ചൊവ്വാഴ്ച ഹര്‍ജി നല്‍കിയത്. ഒക്‌ടോബര്‍ 30ന് കൊളംബോ ഹൈക്കോടതിയായിരുന്നു മത്സ്യതൊഴിലാളികള്‍ക്ക് വധശിക്ഷ വിധിച്ചത്.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ ഞായറാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ടെലിഫോണില്‍ മത്സ്യതൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ചചെയ്തിരുന്നു. 2011 നവംബര്‍ 29 തിനായിരുന്നു മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























