മഹാരാഷ്ടയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. എന്‍സിപി പിന്തുണയ്ക്കും

മഹാരാഷ്ടയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും.സര്‍ക്കാരിനെ സഭയില്‍ പിന്തുണക്കുമെന്ന് എന്‍സിപി വ്യക്തമാക്കി.വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ശിവസേനയുടെ നീക്കങ്ങള്‍.നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ പ്രതിപക്ഷ നിരയില്‍ തുടരുന്ന ശിവസേന ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി സ്പീക്കര്‍ സ്ഥാനത്തെക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും സഭയില്‍ കൈകൊള്ളേണ്ട നിലപാട് എംഎല്‍എമാരെ അറിയിച്ചിട്ടില്ല. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് വീണ്ടും ശിവസേന എംഎല്‍എമാര്‍ യോഗം ചേര്‍ന്നേക്കും.
ശിവസേനയുടെ പിന്തുണ ഇല്ലാതെയാണ് ബിജെപി വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കുന്നതെങ്കില്‍ കേവല ഭൂരിപക്ഷത്തിന് 23 എംഎല്‍മാരുടെ കുറവ് ഫട്‌നവിസ് സര്‍ക്കാര്‍ നേരിടും.ഇത് മറികടക്കാന്‍ എന്‍സിപിയുടെ പിന്തുണ ബിജെപിക്കുണ്ട്.
നാല്‍പത്തിയൊന്ന് എന്‍സിപി എംഎല്‍എമാര്‍ക്കൊപ്പം സ്വതന്ത്രര്‍ അടക്കം മറ്റ് പതിനഞ്ച് എംഎല്‍മാര്‍ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.സ്പീക്കര്‍ സ്ഥാനത്തെക്കും എന്‍സിപി ബിജെപിയെ പിന്തുണയ്ക്കും.
ആഭ്യന്തരം അടക്കം പത്രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ശിവസേനക്ക് ആറ് മന്ത്രി സ്ഥാനങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയു എന്ന ബിജെപി നിലപാടാണ് നിലവില്‍ ഒത്തു തീര്‍പ്പിന് പ്രധാന തടസ്സം.അതെ സമയം സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് നിന്നും സേന പിന്‍മാറണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























