ഡെറാഡൂണില്‍ വനിതാ ടൂറിസ്റ്റിനെ ടാക്‌സി ഡ്രൈവറും കൂട്ടാളികളും ബലാല്‍സംഗം ചെയ്ത് കൊന്ന് നദിയില്‍ തള്ളി

ദില്ലിയില്‍ നിന്ന് ഡെറാഡൂണില്‍ എത്തിയ വനിതാ ടൂറിസ്റ്റിനെ ടാക്‌സി ഡ്രൈവറും കൂട്ടാളികളും കൂട്ട ബലാല്‍സംഗം ചെയ്തു കൊന്ന് നദിയില്‍ തള്ളി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരനെ കൊന്ന് പാറക്കെട്ടില്‍ തള്ളുകയും ചെയ്തു. സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി.
ദില്ലിയില്‍ താമസിക്കുന്ന മൌമിത ദാസ് എന്ന 27കാരിയും കൂട്ടകാരനായ അവിജിത് പോളുമാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും കഴിഞ്ഞ മാസം 21ന് ഡെറാഡൂണില്‍ എത്തിയത്. ഇരുവരെയും രണ്ടു ദിവസങ്ങള്‍ക്കു ശേഷം കാണാതായി. മൌമിതയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടെയാണ്, ഉത്തരകാശി ജില്ലയിലെ പുരോലയിലുള്ള കീഴ്ക്കാം തൂക്കായ പാറയില്‍ പോളിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാക്‌സിഡ്രൈവറും കൂട്ടാളികളും പിടിയിലായത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൌമിതയുടെ മൃതദേഹം യമുനാ നദിയില്‍ തള്ളിയതായി പ്രതികള്‍ പറഞ്ഞു. വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുന്ന വഴിയില്‍ പോളിനെ കഴുത്തു ഞെരിച്ചു കൊല്ലുകയും മൌമിതയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിനായി പൊലീസ് നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. മൌമിതയുടെ മൃതദേഹം തള്ളിയ സ്ഥലത്തുനിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള പാറക്കെട്ടിലാണ് പോളിന്റെ മൃതദേഹം വലിച്ചെറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























