എം പിമാരുടെ പെന്‍ഷന്‍ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എം.പി.മാരുടെ ചുരുങ്ങിയ പെന്‍ഷനും പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ കണക്കാക്കിയുള്ള തുകയും ഉയര്‍ത്തുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രാലയം അംഗീകരിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. നിര്‍ദേശത്തിന് മന്ത്രിസഭ അനുമതി നല്‍കിയാല്‍ ഇതിനുള്ള ഭേദഗതിബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
എം.പി.മാരുടെ ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ മാസത്തില്‍ 20,000 രൂപയെന്നത് 35,000 രൂപയാക്കാനാണ് തീരുമാനം. ഇതോടൊപ്പം, അഞ്ചുകൊല്ലത്തില്‍ കൂടുതല്‍ എം.പി.യായി സേവനമനുഷ്ഠിച്ചുവെങ്കില്‍ ഓരോ വര്‍ഷത്തിനും ഇപ്പോള്‍ നല്‍കിവരുന്ന പെന്‍ഷന്‍ 1500 രൂപയെന്നത് 2000 രൂപയാക്കും. അതായത് പത്തുവര്‍ഷം എം.പി.യായ ഒരാള്‍ക്ക് 35,000 രൂപ ചുരുങ്ങിയ പെന്‍ഷനും അഞ്ചുവര്‍ഷത്തേക്ക് 10,000 രൂപ അധികത്തുകയായും ലഭിക്കും. എം.പി. ആയി ഒറ്റദിവസം സേവനമനുഷ്ഠിച്ചാലും 35,000 രൂപ പെന്‍ഷന്‍ കിട്ടും.
പുതിയ നിര്‍ദേശം നടപ്പാക്കാന്‍ ഓരോ വര്‍ഷവും 100 കോടി രൂപയുടെ അധികച്ചെലവ് സര്‍ക്കാറിനുണ്ടാവും. ഉടനെ കുടിശ്ശിക നല്‍കാന്‍ 70 കോടിരൂപ വേറേയും വേണം. കേന്ദ്രസര്‍വീസില്‍നിന്ന് ജോയന്റ് സെക്രട്ടറിയായി വിരമിക്കുന്ന ഉദ്യോഗസ്ഥന് 40,000 രൂപയെങ്കിലും ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കും. ചുരുങ്ങിയത് അതേ പെന്‍ഷനെങ്കിലും എം.പി.മാര്‍ക്ക് ലഭിക്കേണ്ടത് അനിവാര്യമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 2009ലാണ് ചുരുങ്ങിയ പെന്‍ഷന്‍ 20,000 രൂപയായി നിശ്ചയിച്ചത്.
1954ലെ \'എം.പി.മാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ ബില്‍\' ഇതിനായി ഭേദഗതി ചെയ്യാനാണ് നീക്കം.
എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ക്കായി സമിതിയുണ്ട്. ഈ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പാര്‍ലമെന്ററികാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതില്‍ സ്വയം തീരുമാനമെടുക്കാന്‍ അധികാരമുള്ള ഏക വിഭാഗം പാര്‍ലമെന്റ് അംഗങ്ങളാണ്.
നിലവില്‍ എം.പി.ക്ക് ലഭിക്കുന്നത് പ്രതിമാസശമ്പളം 50,000 രൂപയാണ്. പാര്‍ലമെന്റില്‍ ഒരുദിവസം പങ്കെടുത്താല്‍ അലവന്‍സായി 2000 രൂപ ലഭിക്കും. സമിതിയോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും ഈ അലവന്‍സ് ലഭിക്കും. മണ്ഡല അലവന്‍സായി മാസം 45,000 രൂപ വേറ, ഓഫീസ് ചെലവിന് 45,000 രൂപ (ഇതില്‍ 30,000 രൂപ എം.പി.യുടെ സെക്രട്ടറിക്ക് നല്‍കാന്‍ സെക്രട്ടേറിയറ്റ് പ്രത്യേകം അനുവദിക്കുന്നതാണ്).
പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു ഡല്‍ഹിക്കു വണ്ടികയറുമ്പോള്‍ യാത്രാച്ചെലവ് കമ്പനി വക, ഒരുവര്‍ഷം ജീവിതപങ്കാളിക്കോ അല്ലെങ്കില്‍ സഹായിക്കോ ഒപ്പം 34 സൗജന്യവിമാനയാത്ര, തീവണ്ടികളില്‍ എപ്പോള്‍ എവിടേക്ക് വേണമെങ്കിലും സഹായിയോടൊപ്പം ഫസ്റ്റ് ക്ലാസ് എ.സി.യില്‍ സൗജന്യയാത്ര, ഡല്‍ഹിയില്‍ വാടകയില്ലാതെ ഫഌറ്റ് വെള്ളവും വൈദ്യുതിയും സൗജന്യം, മൂന്നു സൗജന്യടെലിഫോണുകള്‍, മൂന്നിലുംകൂടി വര്‍ഷം 1,50,000 സൗജന്യകോളുകള്‍ പിന്നെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഡല്‍ഹിയില്‍ സമിതിയോഗത്തിനെത്തുമ്പോള്‍ വിമാനയാത്രാച്ചെലവും അതിന്റെ 25 ശതമാനം ബത്തയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























