വന്ധ്യംകരണ പിഴവ്, മരണം 11 ആയി; ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസ് ബന്ദ്

ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീകളുടെ എണ്ണം പതിനൊന്നായി. 72 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി രമണ്‍ സിംഗിനോട് വിശദീകരണം തേടി. ഡല്‍ഹിയില്‍ നിന്നുള്ള നാലംഗ മെഡിക്കല്‍ സംഘം ഇന്ന് സംസ്ഥാനത്തെത്തും.
സര്‍ക്കാരിന്റെ വീഴ്ചയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനത്ത് ബന്ദ് ആചരിക്കുകയാണ്. ദുരന്തത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. ശനിയാഴ്ച നടന്ന വന്ധ്യംകരണ ക്യാംപില്‍ 83 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
ഇവരില്‍ എട്ടു പേര്‍ കടുത്ത പനിയും മറ്റ് അസ്വസ്ഥതകളും മൂലം തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെട്ടിരുന്നു. പതിനഞ്ചോളം പേര്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളില്‍ നിന്നുണ്ടായ അണുബാധയാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























