സുനന്ദയുടെ മരണത്തില്‍ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു; ശശി തരൂരിനെ ചോദ്യം ചെയ്യാന്‍ സാധ്യത

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു. സുനന്ദയുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം, കേസിലെ അന്വേഷണം ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ ബെഡ് ഷീറ്റ്, കാര്‍പ്പെറ്റ്, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയാണ് പരിശോധനയ്ക്ക് അയച്ചത്. സുനന്ദയുടെ മരണശേഷം ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കും.
മരണത്തിനു മുന്‍പ് അവര്‍ ആരൊക്കെയാണ് ബന്ധപ്പെട്ടതെന്ന് അറിയുന്നതിന് സുനന്ദയുടെ ഇമെയിലും പരിശോധിക്കും. ആദ്യപരിശോധനയില്‍ ഇത്തരത്തിലുള്ള കുറച്ചുപേരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ല. സുനന്ദയുടെ മരണത്തിന് അമിതമായ മരുന്നുപയോഗം കാരണമായിട്ടില്ലെന്ന് നേരത്തെ എയിംസിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























