ബിജെപിയുടെ ഹരിഭാവു ബാഗ്‌ഡെ മഹാരാഷ്ട സ്പീക്കര്‍; സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലന്ന് ശിവസേന

ബിജെപിയുടെ ഹരിഭാവു ബാഗ്‌ഡെ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും ശിവസേനയും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതോടെയാണ് ബാഗ്‌ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ ഹരിഭാവു ബാഗ്‌ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് ശിവസേന സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. വിജയ് ഔട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാര്‍ഥി. ശിവസേന നേതാവ് രാംദാസ് കദമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വിശ്വാസവോട്ട് തേടുന്ന ബിജെപിക്ക് അനുകൂലമായ വോട്ടു ചെയ്യില്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിയുടെ പിന്തുണ തേടുന്നതിനെതിരെയും ശിവസേന ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























