പീഡന ശ്രമം ചെറുത്ത എട്ടു വയസ്സുകാരിയുടെ കൈയില്‍ എയ്ഡ്‌സ് രോഗി കടിച്ചു

ലൈംഗിക പീഡന ശ്രമം ചെറുത്ത എട്ടു വയസ്സുകാരിയുടെ കൈയില്‍ എയ്ഡ്‌സ് രോഗി കടിച്ചത് ഭീതി പരത്തി. കുട്ടിയെ ഉടന്‍ തന്നെ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാക്കി. മൂന്ന് മാസം കഴിയാതെ കുട്ടിയുടെ നില സുരക്ഷിതമെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍, കുട്ടിയുടെ അകന്ന ബന്ധുവായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ രണ്ടിന് അന്ധേരിയിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുറിയില്‍ വാടകയ്ക്ക് കഴിയുകയാണ് എച്ച്.ഐ.വി പോസിറ്റീവായ ഇയാള്‍. ഇവിടെ വാടക വാങ്ങാന്‍ പോയ കുട്ടിയെ മുറിക്കുള്ളില്‍ കയറ്റി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഭയന്നു നിലവിളിച്ചപ്പോള്‍ ഇയാള്‍ കൈത്തണ്ടയില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന്, കുട്ടി എങ്ങിനെയോ വാതില്‍ തുറന്ന് പുറത്തേക്കോടി നിലവിളിച്ചു കൊണ്ട് വീട്ടില്‍ എത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവമറിഞ്ഞപ്പോള്‍ ആകെ ഭയന്നുപോയ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ചു.
മൂന്ന് ദിവസം തുടര്‍ച്ചയായ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാക്കി. എച്ച്.ഐ.വി നെഗറ്റീവ് ആണെന്നാണ് ആദ്യ റിപ്പോര്‍ട്ട് ലഭിച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ ചികില്‍സ ലഭിച്ചത് ഗുണകരമായെങ്കിലും മൂന്ന് മാസം കഴിയാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി ഇപ്പോള്‍ വീട്ടിലാണ്. ഇപ്പോള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ, കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























