മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി; എന്‍സിപി പിന്തുണച്ചു; ശിവസേന എതിര്‍ത്തില്ല

മഹാരാഷ്ട്ര നിയമസഭയില്‍ അഗ്‌നിപരീക്ഷ നേരിടുന്ന ബിജെപി സര്‍ക്കാര്‍ ആദ്യ കടമ്പ മറികടന്നു. ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്‍ സി പി പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. ശിവസേന നിശബ്ദ്ത പാലിച്ചു.ശിവസേന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ശിവസേനയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു. ഇതോടെ ബിജെപി അംഗം ഹരിഭവു ബാഗ്‌ദെ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയായ ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവ് പദവി വേണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു.ഹരിഭാവു ബാഗ്‌ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് ശിവസേന സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. വിജയ് ഔട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാര്‍ഥി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























