ഡിജിറ്റല്‍ വിപ്ലവത്തിനായ് മോഡി...എല്ലാ സേവനങ്ങളും വിരള്‍തുമ്പില്‍, കുഗ്രാമങ്ങളില്‍പ്പോലും ബ്രോഡ് ബാന്റും മൊബൈലും, ഇന്ത്യയുടെ വികസന പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു

കുറച്ച് നാള്‍ മുമ്പ് വരെ നമ്മുടെ രാജ്യത്ത് എന്തെങ്കിലും വികസനം നടക്കണമെങ്കില്‍ ഹൈക്കമാന്റിന്റെ അല്ലങ്കില്‍ സോണിയാ ഗാന്ധിയുടെ അനുമതി വേണമായിരുന്നു. പ്രധാനമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ ഇന്ത്യയുടെ പല വികസന പദ്ധതികള്‍ക്കും അനുമതി കാത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടിനുമുന്നില്‍ കാത്തുകിടന്നിട്ടുണ്ട്. സോണിയാജി നല്ലമൂഡിലാണെങ്കില്‍ കാര്യങ്ങള്‍ നടക്കും. അല്ലങ്കില്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ കണ്ട് കാര്യപറഞ്ഞിട്ട് പോകാം. കേരളത്തിലെ മന്ത്രിമാര്‍പ്പോലും കാര്യം സാധിക്കാന്‍ സോണിയാ ഗാന്ധിയുടെ വീട്ടിനു മുന്നില്‍പോയി കിടന്നിട്ടുണ്ട്.
എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. മുണ്ടും മുറുക്കിയുടുത്ത് മുറുക്കാനും ചവച്ച് എസി റൂമില്‍ കറങ്ങുന്ന ചെയറില്‍ ഇരുന്ന് ഇന്ത്യ എന്ന മഹാരാജ്യത്തെ തിന്ന് തീര്‍ത്ത വരട്ട് കിളവന്‍മാരല്ല ഇന്ത്യ ഭരിക്കുന്നത്. മോഡിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലരായ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. എല്ലാവരും മികച്ചവര്‍. ഇന്ത്യയുടെ വികസന പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു.
നല്ല നാളേക്കായ് നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഇറങ്ങിയ മോഡിയുടെ ഭരണം ലോകരാജ്യങ്ങള്‍ക്കുവരെ മാതൃകയാവുകയാണ്. ആദ്യം കോണ്‍ഗ്രസുകാരെ ചൂലെടുത്ത് അടിച്ചുഓടിച്ച് ഡല്‍ഹിയില്‍ നിന്നുതന്നെ മോഡി തുടക്കം കുറിച്ചു. ഇന്ത്യമുഴുവന്‍ ചൂലെടുത്ത് മോഡിക്ക് പിറകെ കൂടി. കോണ്‍ഗ്രസ്‌കാരും ആംആദ്മി പാര്‍ട്ടിക്കാരും ഒളിഞ്ഞും തെളിഞ്ഞും ചൂലെടുത്തു.
ചൂലെടുത്ത് രാജ്യമാകമാനം അടിച്ചുവാരി വൃത്തിയാക്കി ശുചിത്വവിപ്ലവം സൃഷ്ടിക്കുക മാത്രമല്ല തന്റെ ഭരണലക്ഷ്യമെന്ന് തെളിയിച്ചു കൊണ്ട് രാജ്യത്ത് ഇതു വരെ കാണാത്ത ഡിജിറ്റല്‍ വിപ്ലവത്തിനും പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി 1,13,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. വിദ്യാഭ്യാസം, പൊതുസേവനം, ബ്യൂറോക്രസി തുടങ്ങിയ എല്ലാ കാര്യങ്ങളും ഓണ്‍ലൈനിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിലാണ് ഇക്രാന്തി എന്ന പേരിലുള്ള ഡിജിറ്റല്‍ വിപ്ലവത്തിന് കളമൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ബ്രോഡ്ബാന്റ് പ്രൊജക്ടായിരിക്കുമിത്.
ധനികനും ദരിദ്രനുമെന്ന ഭേദമില്ലാതെ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ അനായാസം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് പെന്‍ഷന്‍, പാസ്‌പോര്‍ട്ട് പോലുള്ള പൊതുസേവനങ്ങള്‍ എന്നിവ ക്ലൗഡിലേക്ക് മാറ്റാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഓണ്‍ലൈന്‍ സ്‌റ്റോറേജ് സ്‌പേസിനെയാണ് ക്ലൗഡ് എന്നു പറയുന്നത്.
ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ഡിജിറ്റല്‍ ആക്‌സസ് വികസിപ്പിച്ചേ മതിയാകൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോള്‍ 1,30,000 ഗ്രാമങ്ങളില്‍ മാത്രമെ ഇന്‍ര്‍നെറ്റ് കവറേജുള്ളൂ. 2017 ഓടെ അത് 2,50,000 ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ 1,50,000 പോസ്റ്റ് ഓഫീസുകളെ മള്‍ട്ടി യൂട്ടിലിറ്റി സെന്ററുകളാക്കി മാറ്റും. ഇതിലൂടെ ബാങ്കിങ് പോലുള്ള പലവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. 2,50,000 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്റും സൗജന്യ വൈഫൈ സേവനവും ലഭ്യമാക്കും. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് ഇ വേര്‍ഷനും ലഭ്യമാക്കും.ഡിജിറ്റലാകാത്തതിന്റെ ബുദ്ധിമുട്ടുകള്‍ മുമ്പത്തേതിനേക്കാള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ
പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാന്‍ ഈ രംഗത്തെ ഡിജിറ്റലൈസേഷനിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഹൈ സ്പീഡ് ബ്രോഡ് ബാന്റിന് സാമ്പത്തിക രംഗത്തിന് ഗുണപ്രദമായ സംഭാവനയേകുമെന്നാണ് പുതിയ പ്രവണത.
രാജ്യമാകമാനം 100 സ്മാര്‍ട്ട് സിറ്റികള്‍ രൂപപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇത്തരം നഗരങ്ങളില്‍ പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ലഭ്യമായിരിക്കും. സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഒരു യൂണിവേഴ്‌സല്‍ സെക്യൂര്‍ ഇമെയില്‍ ക്ലൈന്റിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ബ്രോഡ് ബാന്റ് ഹൈവേ, ഇഗവേണന്‍സ്, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ്, യൂണിവേഴ്‌സല്‍ ഫോണ്‍ ആക്‌സസ്, ഇലക്ട്രോണിക് ഡെലിവറി സര്‍വീസസ്, ജോബ്‌സ്, റൂറല്‍ ഇന്റര്‍നെററ് എന്നീ ഏഴ് കാര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























