അഞ്ച് മണിക്കൂര്‍ കൊണ്ട് ഡോക്ടര്‍ നടത്തിയത് 83 ഓപ്പറേഷനുകള്‍... ഒരു ലക്ഷത്തിലധികം ഓപ്പറേഷനുകള്‍ നടത്തി പുരസ്‌കാരം നേടിയ ഡോക്ടറും

ചത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസം വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീകള്‍ മരിച്ച സംഭവത്തിന്റെ നേതൃനിരയില്‍ ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകള്‍ നടത്തി പുരസ്‌കാരം നേടിയ ഡോക്ടറും. അന്‍പത്തൊന്‍പതുകാരനായ ആര്‍. കെ. ഗുപ്തയാണ് പുരസ്‌കാര ജേതാവായ ഡോക്ടര്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളില്‍ നിന്നാമാണ് ഗുപ്ത പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സംഭവ ദിവസം അഞ്ച് മണിക്കൂര്‍ കൊണ്ട് ഡോ. ഗുപ്ത 83 ശസ്ത്രക്രിയകളാണ് നടത്തിയത്. സാധാരണ ചെയ്യുന്നതിന്റെ ഇരട്ടിയാണിത്.
സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം മാത്രമിരിക്കുമ്പോള്‍ ആണ് പുതിയ സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. 12 സ്ത്രീകളാണ് ശനിയാഴ്ച നടന്ന വന്ധ്യകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്.
ഒരോ ശസ്ത്രക്രിയയ്ക്കും ഡോക്ടര്‍ക്ക് 100 രൂപ വീതം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























