2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ആദ്യ മാതൃകയുടെ പരീക്ഷണം അടുത്ത ദിവസങ്ങളില്‍

2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍. ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ല്‍ ഇന്ത്യ ബഹിരാകാശ ദൗത്യവുമായി മനുഷ്യനെ അയക്കും. അതിനുള്ള രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് ഇതിന് നിയോഗിക്കുന്നത്. ഇതിന്റെ ആദ്യ മാതൃകയുടെ പരീക്ഷണം അടുത്ത ദിവസങ്ങളില്‍ നടത്തും. സ്വദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി എംകെ-3 റോക്കറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് ഈ പരീക്ഷണം നടത്തുക.
മംഗള്‍യാന്റെ ചരിത്ര വിജയത്തിന് ശേഷം ബഹിരാകാശത്തേക്ക് ഇന്ത്യ മനുഷ്യനെ അയക്കുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























