പെട്രോളിനും ഡീസലിനും വിലകുറയാന്‍ സാധ്യത

അസംസ്‌കൃത എണ്ണവില അന്താരാഷ്ട വിപണിയില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 82 ഡോളറായാണ് കുറഞ്ഞത്.
ഇതിനെ തുടര്‍ന്ന്, പെട്രോള്‍ വില ലിറ്ററിന് 80 പൈസ മുതല്‍ 1.20 രൂപ വരെയും ഡീസലിന് 75 പൈസ മുതല്‍ 1.10 രൂപ വരെയും എണ്ണക്കന്പനികള്‍ കുറച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറില്‍ രണ്ടു തവണ ഇന്ധന വില കുറച്ചിരുന്നു. ഡീസലിന്രെ വില നിയന്ത്രണം സര്‍ക്കാര്‍ നീക്കിയതിനു ശേഷം ഒക്ടോബറില്‍ രണ്ട് തവണയായി ആറു രൂപയോളമാണ് കുറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























