വന്ധ്യംകരണ പിഴവ്, മരണ സംഖ്യ 13 ആയി

ചത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മരണസംഖ്യ 13 ആയി. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഒരു സ്ത്രീ കൂടി മരിച്ചതോയെടണ് മരണസംഖ്യ ഉയര്‍ന്നത്. അതിനിടെ, ശസ്ത്രക്രിയ നടത്തിയ ഡോ. ആര്‍.കെ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മണിക്കൂറിനുള്ളില്‍ 83 സ്ത്രീകളെയാണ് ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്ന് പൊലീസ് അറിയിച്ചു. ബിലാസ്പുര്‍ നേമിചന്ദ് ഹോസ്പിറ്റലിലാണ് കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ നടന്നത്.
അഞ്ച് മണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയ നടത്തിയത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ദിവസം പത്ത് വന്ധ്യംകരണ ശസ്ത്രക്രിയകളേ ഒരു ഡോക്ടര്‍ നടത്താവൂ എന്നാണ് നിയമം. ഇതാണ് ഇദ്ദേഹം ലംഘിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം ദിവസം പരമാവധി 30 ശസ്ത്രക്രിയകള്‍ മാത്രമെ നടത്താവൂ. ഡോക്ടര്‍മാരും ശസ്ത്രക്രിയാ ഉപകരണങ്ങളും കൂടിയാലും ദിവസം 50ലേറെ ശസ്ത്രക്രിയകള്‍ നടത്താന്‍ പാടില്ല. ഇതൊക്കെയാണ് സര്‍ക്കാര്‍ നടത്തിയ ആരോഗ്യ ക്യാമ്പില്‍ ലംഘിക്കപെട്ടത്.
ചുരുങ്ങിയ സമയത്തിനിടെ കൂടുതല്‍ ശസ്ത്രക്രിയ നടത്തി പേരുകേട്ട ഡോ. ഗുപ്തയെ ഒരുലക്ഷം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. ചത്തീസ്ഗഢിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ശനിയാഴ്ച കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 32 സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























