ദക്ഷിണ കൊറിയയില്‍ 14ാമത് സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ദക്ഷിണ കൊറിയയില്‍ 14ാമത് സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ലക്ഷം ഡോളര്‍ അടങ്ങുന്ന പുരസ്‌കാരത്തുക ഗംഗാ ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നവാമി ഗഞ്ച് ഫണ്ടിലേക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പുരസ്‌കാരം തന്റെ വ്യക്തിത്വത്തിനല്ല, അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്കും വിജയത്തിനുമാണ്. അതിനായി പ്രവര്‍ത്തിച്ച ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്നും മോദി പറഞ്ഞു. തീവ്രവാദം ആഗോളവത്കരിക്കപ്പെട്ടുവെന്നും അതാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും പുല്‍വാമ ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
കൊറിയയെ പോലെ ഇന്ത്യക്കും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരുന്നു. 40 വര്‍ഷമായി രാജ്യം അതിന്റെ ഇരയാണ്. സമാധാനത്തിലൂടെ വികസനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുകയാണെന്നും പുരസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കോഫി അന്നാന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് മുമ്പ് പുരസ്‌കാരം ലഭിച്ച പ്രമുഖര്‍.
https://www.facebook.com/Malayalivartha























