ചത്തത് ഇമ്രാന്‍ ഖാനെങ്കില്‍ കൊന്നത് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ; പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന ആവശ്യത്തിന് ട്രോള്‍മഴ

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. അത് ഇമ്രാന്റെ കാര്യത്തില്‍ ശരിയായി. ചത്തത് ഇമ്രാന്‍ ഖാനെങ്കില്‍ കൊന്നത് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇമ്രാന്‍ നൂറ്റാണ്ടിലെ വലിയ തമാശയായി. ഇമ്രാനെ ഇന്ത്യാക്കാര്‍ എടുത്തുടുത്തു അടുത്ത കാലത്തെങ്ങും ഇതുപോലെ ആരെയും സോഷ്യല്‍ മീഡിയ ട്രോളിക്കൊന്നില്ല. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാനെ സോഷ്യല്‍ മീഡിയ കൊന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന ആവശ്യത്തിന് ട്രോള്‍മഴ.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യത്തെ ട്രോളി ഇന്ത്യക്കാര്‍. കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം വന്നിരുന്നു. പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് ഇമ്രാന് നൊബേല്‍ നല്‍കണമെന്ന ആവശ്യത്തോട് ഇന്ത്യക്കാര്‍ ട്രോളുമായി പ്രതികരിക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായാണ് ചിലര്‍ ഈ ആവശ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഹാഫിസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും കൂടെയാണോ നൊബേല്‍ സമ്മാനം വാങ്ങാന്‍ ഇമ്രാന്‍ ഖാന് പോകുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ പാക്കിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. ഏതായാലും അതിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യാക്കാര്‍.
https://www.facebook.com/Malayalivartha
























