പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരാണ് പരാതി നല്‍കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ രണ്ടുപെണ്‍കുട്ടികളെയും നിരന്തരം വീട്ടിലേക്ക് വിളിച്ചായിരുന്നു അതിക്രമം നടത്തിയിരുന്നത്.
ഹോസ്റ്റലിലെ മറ്റ് ചില കുട്ടികളും വാര്‍ഡനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രന്‍സിപ്പിളിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha






















