Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം

04 MARCH 2019 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാര്‍ എന്നാല്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ആരുടേത് പി. ചിദംബരം ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. അഭിമാനമുള്ള ഒരു പൗരന്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ലോകം അത് വിശ്വസിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത് അല്ലാതെ പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല'.തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യോമാക്രമണം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനങ്ങള്‍.

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച വിവരം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ തന്നെ വിസമ്മതിച്ചു. സാധാരണ ജനങ്ങള്‍ക്കോ ഏതെങ്കിലും സൈനികനോ അപകടം ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലും പറയുന്നു. പിന്നെ ആരാണ് 300350 പേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്ക് പുറത്ത് വിട്ടത്'.. ചിദംബരം ചോദിക്കുന്നു. വ്യോമസേനയുടെ ഏറ്റവും വലിയ ഒരു നേട്ടത്തിന് അവരെ ആദ്യമായി സല്യൂട്ട് ചെയ്ത് അഭിനന്ദിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി മോദി അത് മറന്നു പോയതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. വ്യോമാക്രണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷനിലപാട് സേനകളുടെ ആത്മവീര്യം കെടുത്തുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാകിസ്ഥാന് യോജിച്ച ഭാഷയിലാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണമെത്തുന്നത്. നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെത്തിയ ഇന്ത്യയുടെ 12 മിറാഷ് ജെറ്റുകള്‍ അവിടെ ഭീകരത്താവളങ്ങള്‍ ലക്ഷ്യം വച്ച് ആക്രമണം നടത്തിയിരുന്നു. ബലാക്കോട്ടിലെ ജയ്ഷ്ഇമുഹമ്മദിന്റെ താവളങ്ങളിലായിരുന്നു ആക്രമണം നടത്തിയത്. മുന്നൂറോളം പേര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ആയിരുന്നു നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ വ്യോമാക്രണം. എന്നാല്‍ സര്‍ജിക്കല്‍ സ്‌െ്രെടക് 2. 0 എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ആക്രമണത്തെച്ചൊല്ലി വിവിധ അവകാശവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷം തെളിവുകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അടിവരയിട്ട് അമിത്ഷാ. ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ. ഇനി വേറെ തെളിവെന്തിന്. ഭീകരാക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ യുദ്ധം നടക്കുന്നതിനിടെ, കേന്ദ്രമന്ത്രി അലുവാലിയുപടെ പ്രസ്താവനയുടെ പേരില്‍ തര്‍ക്കം തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍. ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്നും മറിച്ച് അതിര്‍ത്തികടന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന സന്ദേശം നല്‍കലായിരുന്നെന്നും കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. ആക്രമണത്തില്‍ എത്രയാളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രിയോ സര്‍ക്കാര്‍ വക്താക്കളോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുമാണ് മരിച്ചവരുടെ എണ്ണം പറഞ്ഞത് ശനിയാഴ്ച കൊല്‍ക്കത്തയില്‍ അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തില്‍ മുന്നൂറ്റമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഡാര്‍ജിലിങ്ങില്‍നിന്നുള്ള എം.പി.യായ അലുവാലിയയുടെ പ്രസ്താവന.

പ്രസ്താവന ആയുധമാക്കി സര്‍ക്കാരിനെതിരേ സി.പി.എം. രംഗത്തെത്തി. പാകിസ്താനിലെ ഭീകരക്യാമ്പ് തകര്‍ത്തെന്ന അവകാശവാദത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞോയെന്ന് സി.പി.എം. ട്വിറ്ററില്‍ ആരാഞ്ഞു. അലുവാലിയയുടെ പ്രസ്താവനയുടെ വീഡിയോദൃശ്യമടക്കം പോസ്റ്റുചെയ്തായിരുന്നു ട്വീറ്റ്.
പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഞായറാഴ്ചയും മന്ത്രി അലുവാലിയ ആവര്‍ത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends