പാക് അനുകൂല മുദ്രാവാക്യം മുഴക്കി, ഹിന്ദുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് മുഖം മറച്ച് ഭീഷണി ഉയര്‍ത്തി വിഡിയോ പുറത്തുവിട്ട ശ്രീജന്‍ കുമാര്‍ പൂജാരി എന്ന യുവാവ് അറസ്റ്റില്‍

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതിന് ഉഡുപ്പി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശ്രീജന്‍ കുമാര്‍ പൂജാരി എന്ന യുവാവാണ് അറസ്റ്റിലായത്.
പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം മുഴക്കി ബീച്ചില്‍ ബോംബ് വയ്ക്കുമെന്നും ഹിന്ദുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മുഖം മറച്ചുളള വിഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത് ഉഡുപ്പി പൊലീസാണ് .
ഒരു മിനിറ്റും 24 സെക്കന്റുമുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാല്‍പ്പെ ബീച്ചിലാണ് ഇയാള്‍ സ്‌ഫോടനം നടത്തുമെന്ന് അവകാശവാദം ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീജന്‍ കുമാര്‍ കുറ്റം സമ്മതിച്ചു.
ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു ഇയാള്‍ നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha






















