ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ചു, ബംഗളൂരുവില്‍ നിന്ന് ഝാര്‍ഖണ്ഡിലെ യശ്വന്ത്പൂരിലേക്കുള്ള യാത്രയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ട്രെയിനിന് തീപിടിച്ചു. യശ്വന്ത്പുര്‍ ടാടനഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ പാന്‍ട്രിയിലാണ് തിപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് ഝാര്‍ഖണ്ഡിലെ യശ്വന്ത്പൂരിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
ബോഗിയില്‍ തീപടര്‍ന്നതോടെ മറ്റു ബോഗികളില്‍ നിന്ന് ഇതിനെ വേര്‍പെടുത്തി. സംഭവത്തില്‍ ആളപായങ്ങളൊന്നുമില്ല. എന്നാല്‍ പാന്‍ട്രി ബോഗി പൂര്‍ണമായും കത്തി നശിച്ചു. വിജയവാഡ വിശാഖ് സെക്ടര്‍ ട്രെയിനുകള്‍ സംഭവത്തെ തുടര്‍ന്ന് വൈകി. നിലവില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























