അമ്മയ്ക്കരികിലെത്തി മോദി... അമ്മ ഹീരാബെനിനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പം അരമണിക്കൂർ ചെലവഴിച്ച് മടക്കം

മോദിയുടെ അമ്മ ഹീരാബെന്‍ ഗാന്ധിനഗറിന് സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തിയിരിക്കുന്നത്. അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പം 30 മിനിറ്റ് അദ്ദേഹം ചെലവഴിച്ചു. അഹമ്മദാബാദിനടുത്തുള്ള റെയ്സാന്‍ ഗ്രാമത്തില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി ജന്മനാട്ടില്‍ എത്തിയത്.
ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് അമ്മ ഹീരാബെനിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അമ്മയുടെ അടുത്ത് എത്തുന്നതിന് മുമ്ബ് പ്രശസ്തമായ ഡോലേശ്വര്‍ മഹാദേവ ക്ഷേത്രം അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























