കളി ഞങ്ങളോട് വേണ്ട ഇമ്രാനെ ഇനി കളിച്ചാല്‍ കളി പഠിപ്പിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ

പാകിസ്ഥാന് താക്കീതുമായി ഇറാന്‍ രംഗത്ത്. പുല്‍വാമ ഭീകരാക്രമ പശ്ചാത്തലത്തില്‍ ഭീകരതെക്കെതിരെ എല്ലാ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ നല്‍കിരുന്നു. പാകിസ്ഥാന് പുല്‍വാമയ്ക്ക് മറുപടി ഇന്ത്യ നല്‍കിയ സാഹചര്യത്തിലാണ് ഇപ്പേള്‍ ഇറാനും പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കി ഇറാനും. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്‍ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കിയിട്ടുള്ളത്. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആര്‍ജിസി കുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഖ്വാസം സുലൈമാനി പറഞ്ഞു.
സ്വന്തമായി അണുബോംബുകളുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. ഇത്രയും ശക്തമായ രാജ്യത്തിനു മേഖലയിലെ ഭീകരസംഘടനകളെ തകര്‍ക്കാന്‍ സാധിക്കുന്നില്ലേ? ഇറാന്റെ ക്ഷമ പാക്കിസ്ഥാന്‍ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരവാദത്തിനെതിരായ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും ഇറാനും വര്‍ധിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയങ്ങളുടെ വരാനിരിക്കുന്ന ചര്‍ച്ചകളിലും ഇതു തന്നെയായിരിക്കും മുഖ്യവിഷയം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാന്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവായതോടെ ഇതു നീട്ടിവച്ചിരിക്കുകയാണ്.ഭീകരരെ തടയുന്നതിനായി ഇറാന്‍പാക്ക് അതിര്‍ത്തിയില്‍ വലിയ മതില്‍ നിര്‍മിക്കണമെന്ന് ഇറാനിയന്‍ പാര്‍ലമെന്റിലെ വിദേശ നയ കമ്മിഷന്‍ ചെയര്‍മാന്‍ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിര്‍ത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കണം. അതിനു പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കില്‍ ഇറാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയോട് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍ യഹ്യ റഹീം സഫാവിയും പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങള്‍ക്കു ചാവേറാകാനുള്ള പരിശീലനം നല്‍കിയാണ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഭീകരര്‍ക്ക് എന്തുകൊണ്ട് പാക്കിസ്ഥാന്‍ സുരക്ഷിത താവളമാകുന്നുവെന്ന കാര്യം പാക്ക് അധികാരികള്‍ വ്യക്തമാക്കണമെന്നും യഹ്യ റഹീം ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണ് 45 മുതല്‍ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതെന്ന് ഇറാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ റഹ്മത്തുള്ള നബീല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദത്തെ ഒരു തന്ത്രമായാണു കാണുന്നതെന്നും ഭീകര സംഘടനയായ ജയ്ഷ് അല്‍ അദിലിനെതിരെ ഇറാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























