സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നും എസ്.പി.ജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. എഐസിസി ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍നിന്നാണ് പച്ചവെളിച്ചം വന്നതെന്നും രാഹുല്‍ മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയം ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു ഇയാളെന്നും വിശദീകരണത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം പുറത്തുവന്നത്.
അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം രാഹുല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ നെറ്റിയില്‍ പച്ച നിറത്തിലുള്ള ലേസര്‍ ലൈറ്റ് പതിച്ചതായാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ പരിശോധിച്ച ശേഷമാണ് എസ്.പി.ജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്പിജി ഡയറക്ടര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു.
https://www.facebook.com/Malayalivartha