Widgets Magazine
22
Aug / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടിക്കെതിരെ കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു


ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രഭാസ്


സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; എങ്ങനേയും ചോദ്യം ചെയ്യാന്‍ സിബിഐ സംഘം; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറി ചോദ്യം ചെയ്യല്‍ തുടങ്ങി

ഉത്തരേന്ത്യയില്‍ താമരക്കാലമോ; 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്

18 APRIL 2019 03:34 PM IST
മലയാളി വാര്‍ത്ത

95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. അതേസമയം മഹാരാഷ്ട്രയിൽ പോളിംഗ് മന്ദഗതിയിലാണ്. പശ്ചിമബംഗാളിൽ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്.

ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. റായ് ഗഞ്ച് മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്‍റെ വാഹന വ്യൂഹത്തിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. തന്നെ വധിക്കാനുള്ള തൃണമൂൽ കോണ്‍ഗ്രസ് ശ്രമമാണ് ഇതെന്ന് മുഹമ്മദ് സലീം ആരോപിച്ചു. റായിഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുന്നതായി ബിജെപി ആരോപിച്ചു.

പോളിംഗ് പുരോഗമിക്കുന്നതിനിടെ ഡാര്‍ജിലിംഗിൽ ബി.ജെ.പി-തൃണമൂൽ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാപക അക്രമങ്ങള്‍ക്കിടയിലും ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളിൽ ഉണ്ടായത്. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളിൽ പോളിംഗ് ഭേദപ്പെട്ട നിലയിലായിരുന്നു.

2014- ൽ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന്‍റെ സൂചനകളാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. ഹേമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതൽ കാണാമായിരുന്നു. 2014 ൽ കണ്ട ആവേശം മഹാരാഷ്ട്രയിലെ വോട്ട് ശതമാനത്തിൽ രണ്ടാംഘട്ടത്തിലും കാണാനില്ല.

വോട്ടെടുപ്പ് നടക്കുന്ന 10 മണ്ഡലങ്ങളിൽ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് വോട്ട് ചെയ്തതവര്‍ 25 മുതൽ 30 ശതമാനം വരോ പേര്‍ മാത്രം. അശോക് ചവാൻ, സുശീൽ കുമാര്‍ ഷിൻഡേ, പ്രീതംമുണ്ഡേ എന്നിവര്‍ ഈ ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ബീഡ് മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പലയിടത്തും വോട്ടെടുപ്പ് വൈകിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഢീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ്. മുഖ്യമന്ത്രി നവീൻ പട്നയിക് മത്സരിക്കുന്ന രണ്ട് നിയമസഭ സീറ്റിലും ഈ ഘട്ടത്തില്‍ ജനങ്ങൾ വിധിയെഴുതുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (12 minutes ago)

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു  (14 minutes ago)

പ്രമേഹ രോഗികൾ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ  (39 minutes ago)

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള  (1 hour ago)

സവര്‍ണര്‍ വഴിയടച്ചതിനെത്തുടര്‍ന്ന് ദലിത് വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് പാലത്തിലൂടെ  (1 hour ago)

പാർലെ-ജിക്ക് സാമ്പത്തിക മാന്ദ്യം.. 10000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കമ്പനി  (1 hour ago)

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്  (1 hour ago)

ഡാൻസിലൂടെയും ആരോഗ്യം ; സുംബ ഡാൻസിന്റെ ആരോഗ്യ ഗുണങ്ങൾ  (1 hour ago)

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്  (1 hour ago)

ഇന്ന് ഞാൻ നാളെ നീ .........ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ ,പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ  (1 hour ago)

സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്  (1 hour ago)

ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥ; ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം പിണറായി സർക്കാർ പിന്‍വലിച്ചത് വെറും 12 ദിവസത്തിനുള്ളില്‍  (2 hours ago)

പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തുകയും സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ ഹൈക്കോടതി  (2 hours ago)

ചായപ്പാത്രം വാങ്ങി ചായ വിതരണം ചെയ്ത മമത ബാനർജി  (2 hours ago)

അഫ്ഗാനിലെ ഐഎസിനെതിരെ ഇന്ത്യഅനങ്ങുന്നില്ല ...ട്രംപ്  (2 hours ago)

Malayali Vartha Recommends