ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തലസ്ഥാനമായ ട്രിപളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സഹായങ്ങള്‍ നല്‍കും. ഈ അവസരം ലിബിയയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര് ഉപയോഗപ്പെടുത്തണമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ലിബിയന്‍ സര്‍ക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറല്‍ ഖലീഫ ഹഫ്താറിന്റെ വിമത സൈന്യം ട്രിപളി വളഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങാന്‍ പൗരന്മാരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
500 ഇന്ത്യക്കാര്‍ ഇപ്പോഴും ട്രിപളിയിലുണ്ടെന്നാണ് കരുതുന്നത്. വിമത സൈന്യം നഗരം വളഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. രണ്ടാഴ്ചക്കിടെ ട്രിപളിയിലും പരിസര പ്രദേശങ്ങളിലും 200ല്‍ അധികം പേരാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha