Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... രാവിലെ മുതൽ മോദി ഒളിപ്പിച്ച ട്വിസ്റ്റ്.. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്..ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ..


മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടുംബം...


എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി....കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക്കുകൾ


പ്രധാനമന്ത്രി തലസ്ഥാനത്ത്.... പുത്തരിക്കണ്ടം മൈതാനം വരെ റോഡ്ഷോ, വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാ​ഗ് ഓഫ് ചെയ്യും, ആവേശ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന, മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്‌മെന്റ്

26 APRIL 2019 12:15 PM IST
മലയാളി വാര്‍ത്ത

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന. ഇതാദ്യമായാണ് കരസേന യുദ്ധമുഖത്തേക്ക് പോകേണ്ട തസ്തികകളിലേക്ക് സ്ത്രീകളെ നിയമിക്കാനൊരുങ്ങുന്നത്. മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്‌മെന്റ്. മിലിട്ടറി പോലീസിന്റെ 20 ശതമാനം സ്ത്രീകളെ നിയമിക്കാനാണ് കരസേനയുടെ തീരുമാനം. 800 വനികളെയാണ് മിലിട്ടറി പോലീസിലേക്ക് റിക്രൂട്ട് ചെയ്യുക. നിലവില്‍ ഇതിലേക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ എട്ടിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. പേഴ്‌സണല്‍ ബിലോ ഓഫീസര്‍ റാങ്ക് (പി.ബി.ഒ.ആര്‍.) വിഭാഗത്തില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷമാണ് പരസ്യം വന്നിരിക്കുന്നത്.കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുന്നത് മിലിട്ടറി പോലീസാണ്. പി.ബി.ഒ.ആറില്‍പ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ.
ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആര്‍. വിഭാഗങ്ങളുടെ പ്രധാന ചുമതലകള്‍. കൂടാതെ, യുദ്ധകാലത്ത് യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും ഇവര്‍ നടത്തും.
കോംഗോ, സൊമാലിയ, റുവാണ്‍ഡ, സിയെറാ ലിയോണ്‍ എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസഭാ ദൗത്യസംഘങ്ങളുടെ ഭാഗമാണ് മിലട്ടറി പോലീസ്. നിലവില്‍ ഓഫീസര്‍ റാങ്കുകളില്‍ മാത്രമേ സൈന്യത്തില്‍ വനിതകളെ നിയമിച്ചിട്ടുള്ളു. യുദ്ധക്കപ്പലുകള്‍, സായുദ്ധ വിഭാഗങ്ങള്‍ എന്നിവകളിലേക്ക് വനിതകളെ ഇതുവരെ നിയമിച്ചിരുന്നില്ല. കരസേനയില്‍ 1500, വ്യോമസേനയില്‍ 1600. നാവികസേനയില്‍ 500 എന്നിങ്ങനെയാണ് വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം. കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസര്‍മാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.വനിതകള്‍ക്ക് പെര്‍മെനന്റ് കമ്മീഷന്‍ രീതിയില്‍ ചില മേഖലകളില്‍ നിയമനം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിനോടകം 100 വനിതകളെ ഷോര്‍ട്ട് കമ്മീഷന്‍ വ്യവസ്ഥയില്‍ പൈലറ്റായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ പറത്തുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിക്കുക. മാത്രമല്ല യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആറ് വനിതകള്‍ക്ക് പരീശീലനം നല്‍കിയിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും: അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക  (11 minutes ago)

മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം  (43 minutes ago)

VV RAJESH താരമായി മേയര്‍  (43 minutes ago)

മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടു  (47 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്‍...  (1 hour ago)

സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും...  (2 hours ago)

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു....  (2 hours ago)

റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം...  (2 hours ago)

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും.. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി..  (2 hours ago)

അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക  (2 hours ago)

മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

യുവാവ് ജീവനൊടുക്കി....  (3 hours ago)

പ്രധാനമന്ത്രി തലസ്ഥാനത്ത്.... ആവേശ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ  (3 hours ago)

ആ കേസുകൾ നിലനിൽക്കില്ല ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ..! എല്ലാം മനസിലായി..! നിയമസഭയിൽ രാഹുലിന് വേണ്ടി ഷംസീർ..!!  (3 hours ago)

Malayali Vartha Recommends