Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്

25 JUNE 2019 10:58 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുന്നില്ല. ഇതോടെ ടെലിവിഷന്‍ കാണുന്നതിനുള്ള ചെലവുകുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വീണ്ടും പരിശോധിക്കുന്നു.

മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് കേബിള്‍ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണ്. ഇതിനുപുറമെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനവും കുത്തനെ കുറഞ്ഞു. ഇതെല്ലാം പരിഹരിച്ച്‌ എല്ലാവര്‍ക്കും ഗുണകരമാകുന്നരീതിയില്‍ നിരക്കുകള്‍ നിജപ്പെടുത്തുക എന്നതാണ് 'ട്രായി'യുടെ ലക്ഷ്യം. കേബിള്‍, ഡി.ടി.എച്ച്‌. കമ്ബനികളുടെയും മറ്റും അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കുമിത്. അതിനുമുമ്ബ്, നിലവിലുള്ള സ്ഥിതിയെക്കുറിച്ച്‌ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു.

പുതിയ നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനുമാത്രം പണം നല്‍കാമായിരുന്നു. നൂറു ചാനലുകള്‍ക്ക് കുറഞ്ഞത് 130 രൂപയും നികുതിയുമാണ് നിരക്ക്. പേ ചാനലുകള്‍ക്ക് അതിന്റെ തുക വേറെ നല്‍കണം. ഇതോടെ ഉപഭോക്താക്കള്‍ പല പേ ചാനലുകളും ഒഴിവാക്കുകയുംചെയ്തു. കൂടുതല്‍ വരിക്കാരുള്ള ഡി.ടി.എച്ച്‌. കമ്ബനികളെ ഇത് എത്രമാത്രം ബാധിച്ചു എന്നറിവായിട്ടില്ല.

എന്നാല്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗം കണ്ടെത്തുക എന്നതാണ് 'ട്രായി'ക്കുമുന്നിലുള്ള വെല്ലുവിളി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (17 minutes ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (34 minutes ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (42 minutes ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (56 minutes ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (1 hour ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (1 hour ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (1 hour ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (1 hour ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (1 hour ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (1 hour ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (1 hour ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (1 hour ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (2 hours ago)

Malayali Vartha Recommends