Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ളവർ; പ്രകോപനപരമായ പരാമർശം ഇവിടെ ചിലവാകില്ല; പാകിസ്താന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി

14 AUGUST 2019 02:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരിക്ക് തക്ക മറുപടി കൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി രംഗത്ത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗാണ് പ്രകോപനപരമായി ഫവാദ് ചൗധരിയിട്ട ട്വീറ്റിന് ചുട്ട മറുപടി കൊടുത്തത്. ഇന്ത്യൻ സൈന്യത്തിലെ സിഖ് വിഭാഗക്കാർ കശ്മീരിൽ ജോലി ചെയ്യാൻ വിസമ്മതിക്കണമെന്നായിരുന്നു ഫവാദ് ചൗധരിയുടെ ട്വീറ്റ് ചെയ്തത്. എന്നാൽ ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ള അച്ചടക്കമുള്ള സേനയാണ്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള പ്രകോപനപരവും വിഘടന വാദപരവുമായ പരാമർശങ്ങൾ അവരുടെ ഇടയിൽ ചിലവാകില്ലല്ലെന്നു അമരീന്ദർ സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടുന്ന രീതി മതിയാക്കണമെന്ന് ക്യാപ്ടൻ താക്കീതു കൊടുത്തു. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒരു സൈനികനും കേട്ടുകൊണ്ടു നിൽകാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചാബിയിലായിരുന്നു ട്വീറ്റ് ചെയ്തത്. ഖാലിസ്ഥാൻ നടത്തുന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനെതിരെയായിരുന്നു അമരീന്ദർ സിംഗിന്റെ മറുപടി.

ആം‌ആദ്മി പാർട്ടി നേതാവായ മഞ്ജിന്ദർ സിർസയും പാക് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ അഭിപ്രായത്തിലൂടെ ഫവാദ് ചൗധരി പഞ്ചാബികളെ അപമാനിച്ചിരിക്കുകയാണെന്നും ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഞങ്ങൾ യഥാർത്ഥ ദേശാഭിമാനികളാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിയിൽ ട്വീറ്റ് ചെയ്താൽ പഞ്ചാബികളുടെ അഭ്യുദയകാംക്ഷിയായി കണക്കാക്കുമെന്ന് കരുതേണ്ടെന്നും മഞ്ജിന്ദർ സിർസ എടുത്തു പറഞ്ഞു. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ കോപത്തിലായിരിക്കുന്ന പാകിസ്ഥാൻ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് തുടരുകയാണ്. അതേസമയം കശ്മീരിന്റെ കാര്യത്തിൽ പ്രകോപനപരമായ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അതിനായി ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം സുസജ്ജമാണെന്നും കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ആരായാലും തീർത്തു കളയുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.
കശ്മീർ വിഷയത്തിൽ പാകിസ്ഥാനും ഇന്ത്യയും ഭിന്നാഭിപ്രായത്തിലാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന്റെ ഭാഗത്തു നിന്നുമുള്ള എതിർപ്പുകൾ പലരിലൂടെയും പുറത്തു വരികയാണ്. കശ്മീരികളോട് ഇന്ത്യ വിരുദ്ധ നിലപ്പാടുകൾ സ്വീകരിക്കാനുള്ള ആഹ്വാനം പല പാകിസ്ഥാൻ നേതാക്കന്മാരും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാക് മാധ്യമ പ്രവർത്തകൻ കശ്‌മീരിൽ എത്തുന്ന ഹിന്ദുക്കളെ കൊന്നൊടുക്കണമെന്ന് പറഞ്ഞിരുന്നത് വലിയ വിമർശനങ്ങൾക്കു വിധേയമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ പദവികളെല്ലാം നഷ്ടമായിരിക്കുകയാണ്. ഇതിന്റെ പിന്നാലെ പാകിസ്ഥാൻ കാശ്മീരികളോട് ഇത്തരത്തിലുള്ള പരാമർശങ്ങളുമായി എത്തിയിരിക്കുന്നത്.അതേ സമയം ഓഗസ്റ്റ് പതിനഞ്ചിനു ഇന്ത്യൻ സ്വാതന്ത്ര്യദിനവും പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഒന്നിച്ചുള്ള ദിവസമായതിനാൽ പാക്ക് അനുകൂല തീവ്രവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകൾ തുടരുകയാണ്. പുൽവാമ മോഡൽ ആക്രണം ഉണ്ടാകുമെന്ന സൂചനകളും നില നിൽക്കവെയാണ് പാകിസ്ഥാനിൽ നിന്നുള്ള പ്രമുഖരുടെ ഇത്തരത്തിലുള്ള പ്രതികരണകളും പ്രസ്താവനകളും വരുന്നത് . കശ്മീർ ജനതയ്ക്കു ഉപകാര പ്രദമാകുന്ന തരത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ തെറ്റിധരിപ്പിച്ചു അവതരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം നൽകാൻ ശ്രമിക്കുകയുമാണ് പാകിസ്ഥാൻ. അതിനെ അവസരോചിതമായി ഉപയോഗിച്ചു പാക് നേതാക്കന്മാരും അഭിപ്രായങ്ങൾ നടത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (3 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (3 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (4 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (4 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (4 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (10 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (10 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (10 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (10 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (10 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (11 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (11 hours ago)

Malayali Vartha Recommends