Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു

14 AUGUST 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍

വീട്ടുകാർ അറിയാതെ വാടകയ്‌ക്കെടുത്ത ഥാർ ഓടിച്ച് പോകവേ കൺമുന്നിൽ കുടുംബാം​ഗങ്ങൾ... പരിഭ്രാന്ത്രിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം... !ഒടുവിൽ

ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു; വായുനിലവാരം അതീവ ഗുരുതരം

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് ആറിനാണ് ഏറ്റവും കൂടുതല്‍ തവണ കല്ലേറുണ്ടായത്, 45 പ്രാവശ്യം. ഭരണഘടനാ ഭേഗദഗതി രാജ്യസഭ പാസാക്കിയത് അന്നാണ്. ഈ മാസം അഞ്ചിനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 എടുത്ത് കളയാനുള്ള ബില്ലുകള്‍ അവതരിപ്പിച്ചതും സംസ്ഥാനത്തെ ജമ്മു, കാശ്മീര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും. അന്ന് കേന്ദ്ര സായുധ സേനയിലെ 21 പേര്‍ക്ക് കല്ലേറില്‍ പരിക്ക് പറ്റി. ഇതെല്ലാം പ്രാദേശികമായി നടന്ന സംഭവങ്ങളാണെന്നും കാശ്മീരിലെ ക്രമസമാധാനം തകര്‍ന്നിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ജമ്മുകാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഒരാളുടെ പോലും ജീവന്‍ അപകടത്തിലാകാതിരിക്കാനാണ് ഇപ്പോഴത്തെ അസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാശ്മീര്‍ താഴ്‌വരയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ മുമ്പ് എന്നും സംഘര്‍ഷങ്ങളായിരുന്നു. ഇപ്പോഴവിടം ശാന്തമാണ്. പഴയകാര്യങ്ങളെല്ലാം ആളുകള്‍ പെട്ടെന്ന് മറക്കുമെന്നും അതിനാലാണ് ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ പൊലീസിനെയും സൈന്യത്തെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. 

ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യമായല്ല കാശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. ഹുറിയത്ത് കോണ്‍ഫറന്‍സ് സമരം നടത്തിയപ്പോഴും ഇതേ നിയന്ത്രണങ്ങളാണ് ചുമത്തിയിരുന്നത്. 2016ല്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ വധിച്ച ശേഷം നടന്ന അക്രമങ്ങളെ തുടര്‍ന്ന് ഒരു മാസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് നിയന്ത്രണം കൊണ്ടുവന്നത്. അക്രമവും ആളപായവും ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒന്‍പതിന് സൗരയില്‍ പള്ളിയിലെ പ്രാര്‍ത്ഥ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരോട് സാമൂഹ്യവിരുദ്ധര്‍ സംസാരിച്ചതിന് ശേഷം പ്രദേശവാസികള്‍ സുരക്ഷാസേനയ്ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംസ്ഥാനത്തെ പ്രതിഷേധങ്ങളുടെ റിപ്പോര്‍ട്ടുകളും വീഡിയോകളും ബിബിസിയും റോയിട്ടേഴ്‌സും ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ആധികാരികതയെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്തു. 

കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഭരണഘടനാ ഭേദഗതിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ എവിടെ എപ്പോള്‍ നടന്ന പ്രതിഷേധമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാനത്ത് നിന്നിറങ്ങുന്ന 180 പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനഹിതമറിയാതെ ഭരണഘടനാ ഭേദഗതി നടത്തിയതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യം പലരും ചില മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. ഫോണ്‍ ഉള്‍പ്പെടെയുള്ള ആശയവിനിമ സംവിധാനങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കിയതോടെ കശ്മീരികള്‍ ആശങ്കയിലാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങളെന്ന് ആഭ്യന്തരവകുപ്പ് വക്താവ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 370 എടുത്ത് കളഞ്ഞതില്‍ പിന്നെ സംസ്ഥാനത്ത് ഇതുവരെ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല, ഒരു ജീവന്‍ പോലും പൊലിഞ്ഞിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (3 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (3 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (4 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (4 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (5 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (6 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (6 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (8 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (13 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (13 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (14 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (14 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (14 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (14 hours ago)

Malayali Vartha Recommends