Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യന്‍ ദേശീയ പതാക: അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍

14 AUGUST 2019 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യന്‍ ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.. ഇത് സത്യമല്ല

ഇന്ത്യന്‍ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് നിയമവിരുദ്ധമാണെന്നും പതാക പ്രൊഫൈല്‍ ചിത്രമാക്കരുതുമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസമായി വാട്‌സാപ്പ് സന്ദേശമായാണ് പ്രത്യക്ഷപ്പെടുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടാകും. എന്നാൽ ഇത് വ്യാജ പ്രചാരണമാണ് ..ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971ലെ നിയമവും (Prevention of Insults to National Honour Act 1971) 2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ്‌ കോഡും ഉദ്ധരിച്ചാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫാക്റ്റ് ചെക്കര്‍ വെബ്‌സൈറ്റ് ആയ ബൂം പറയുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദേശീയ പതാക എത്രനാള്‍ വേണമെങ്കിലും പ്രൊഫൈല്‍ ചിത്രമായി ഇടാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ പതാകയോടുള്ള ആദരവും പവിത്രതയും നിലനിര്‍ത്തി മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.

1950ലെ ചിഹ്നങ്ങള്‍ പേരുകള്‍ (അനുചിതമായ ഉപയോഗം തടയല്‍) നിയമം, 1971 ലെ ദേശീയ അഭിമാന നിയമത്തെ (National Honour Act) അപകീര്‍ത്തിപ്പെടുത്തുന്നത് തടയല്‍ നിയമം, 2002 ലെ ഫ്‌ളാഗ്‌ കോഡ് എന്നിവയാണ് ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങള്‍.

മൊബൈളിലെയും ഇന്റര്‍നെറ്റിലെയും പതാകയുടെ ഉപയോഗം സംബന്ധിച്ച് ഈ നിയമങ്ങളിലൊന്നും പ്രതിപാദിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം..മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ഇത്രത്തോളം പ്രാബല്യത്തിൽ ഇല്ലാതിരുന്ന കാലത്താണ് ഈ നിയമങ്ങളെല്ലാം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ പതാകയുടെ ഉപയോഗവും പ്രദര്‍ശനവും സംബന്ധിച്ച് ലഭിക്കുന്ന പൊതു നിദ്ദേശങ്ങൾക്കും വ്യത്യാസമുണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാജ്യത്തെ അപമാനിക്കും വിധം പതാകയെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
പതാകയില്‍ ഒന്നും എഴുതാന്‍ പാടില്ല
അഴുക്കും കേടുപാടുകളും ഉള്ള പതാകകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
കുങ്കുമ നിറം താഴെയായി പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല....

ദേശീയ പതാകയെ അപമാനിക്കുന്നത് കുറ്റകരമാണ്. എല്ലാ പ്രാധാന്യവും അതിന് നൽകണം. ഓരോ ഇന്ത്യാക്കാരുടേയും കടമയാണ് അത് .നമ്മുടെ പതാകയിൽ മൂന്ന് നിറങ്ങളാണ് ഉള്ളത്. മുകളിലുള്ള കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. ..നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.
ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം

കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്.. എന്നാൽ പെട്ടെന്ന് ദേശീയ പതാകയുടെ മുകളിൽ വരുന്ന നിറമേതെന്ന് ചോദ്യച്ചാൽ ആകെ പ്രശ്‌നമാകും. ഇത് തന്നെയാണ് ദേശീയ പതാകയോടുള്ള അനാദരവായി മാറുന്നതും. ഇത് അറിയാത്തതു കൊണ്ട് പതാക തലതിരിച്ചു കെട്ടുന്നത് പതിവാകാറുമുണ്ട്. ഇത്തരം അനാസ്ഥകൾ ദേശീയ പതാകയെ അപമാനിക്കൽ ആയി മാറും

ഇന്ത്യൻ ദേശീയ പതാക മറ്റ് പതാകകളുടെ കൂടെ വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

1. ഒരേ നിരയിൽ മറ്റു പതാകകളുടെ കൂടെ ദേശീയപതാക വയ്കുമ്പോൾ ഏറ്റവും വലതുവശത്തായിട്ടാണ് ഇതിന്റെ സ്ഥാനം.
2. ദേശീയപതാകയ്ക്ക് ശേഷം ബാക്കി വരുന്ന രാജ്യങ്ങളുടെ പതാകകൾ അക്ഷരമാലാക്രമത്തിൽ വെക്കാം ദേശീയപതാക ആദ്യം ഉയർത്തുകയും അവസാനം അഴിക്കുകയും ചെയ്യുന്നു.
3. പതാകകൾ വൃത്താകൃതിയിലാണ് പ്രദർശിപ്പിക്കുന്നതെങ്കിലും അതിന്റെ വലത്തേ അറ്റത്ത് ദേശീയപതാക സ്ഥാപിക്കുക. പൂർണ്ണവൃത്തമാണെ ങ്കിൽ ദേശീയപതാകയെ ഒന്നാം നമ്പർ ആയി കണ്ടുകൊണ്ട് ബാക്കിവരുന്നവ അക്ഷരമാലാ ക്രമത്തിൽ പ്രദർശിപ്പിക്കു ക.
4. ഒരു ചുമരിലാണ് പതാക വയ്ക്കുന്നതെങ്കിൽവലതു വശത്തേക്കാക്കി ദേശീയപതാക വയ്ക്കുക. മറ്റു പതാകകൾ വച്ചതിനു ശേഷം ദേശീയപതാകയുടെ സ്റ്റഫ് മുകളിൽ വരുത്തണം.
5. യുണൈറ്റഡ് നാഷൻസിന്റെ പതാകകളുടെ കൂടെയാണ് വയ്ക്കുന്നതെങ്കിൽ ഏത് വശത്തേയ്ക്കും പതാക വയ്ക്കാം.എന്നാൽ സാധാരണയായി ദേശീയപതാക വലതുവശം വച്ചതായാണ് കണ്ടുവരുന്നത്.
6. രാഷ്ട്രങ്ങളുടെ പതാകകൾ ഒരുമിച്ച് വെയ്ക്കുമ്പോൾ ഒരേ വലിപ്പത്തിലുള്ള കൊടിമരത്തിൽ തന്നെ സ്ഥാപിക്കണം. അവയ്ക്കെല്ലാം ഒരേ പ്രാധാന്യം നൽകണം.
7. രണ്ടു പതാകകൾ ഒരു കൊടിമരത്തിൽ ഉൾപ്പെടുത്തരുത് . അവ പ്രത്യേകം കൊടിമരത്തിൽ സ്ഥാപിക്കുകയാണുവേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (22 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (37 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends