Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഇന്ന് 73 വയസ്; പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ; ഇത്തവണ കേരളത്തെ കൈവിടാതെ മോദി സർക്കാർ; രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

15 AUGUST 2019 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; കത്തിക്കയറുന്ന പ്രസംഗവുമായി ജനങ്ങള്‍ക്കിടയില്‍

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...


രാജ്യത്ത് പ്രളക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്ബോള്‍ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതമേഖലകളില്‍ പോരാടുകയാണ് .രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. ജനങ്ങൾക്ക് തുല്യത വരുത്താനായി, എഴുപത് വർഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്നങ്ങളുടെ മേൽ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീർ പുനസംഘടനക്ക് പിന്തുണ നൽകിയെന്നും മോദി പറഞ്ഞു.

ജമ്മുകാശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും അനീതി സമ്മാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. ജനസംഖ്യാവര്‍ധന ഭാവിതലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാനിയന്ത്രണം പുരോഗതിയിലേക്ക് വഴിതെളിക്കും.

മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും ആ തീരുമാനം മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുസ്്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് അത് നിരോധിച്ചത്. മുത്തലാഖിന്‍റെ ഭയം മുസ്്ലിം സ്ത്രീകളെ എന്നും വേട്ടയാടിയിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്‍റെ ഭയം നീക്കിയെന്നും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ശേഷം മോദി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യപ്പുലരി. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തും. ബിജെപി ജമ്മുകശ്മീര്‍ നേതൃത്വവും സ്വാതന്ത്ര്യദിന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാക്കിസ്ഥാന്‍റെയും ഭീകരസംഘടനകളുടെയും ഭാഗത്തുനിന്ന് പ്രകോപനങ്ങള്‍ക്ക് സാധ്യതയുണ്ട്.

പഞ്ചായത്തുതലം മുതല്‍ എല്ലാ ഭരണകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെല്ലാം കരുതല്‍ തടങ്കലിലോ, കര്‍ശനനിയന്ത്രണത്തിലോ ആണ്. ജമ്മുവിലെ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയെങ്കിലും കശ്മീരില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (2 minutes ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (5 minutes ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (25 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (28 minutes ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (35 minutes ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (37 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (44 minutes ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (1 hour ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (1 hour ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (1 hour ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (2 hours ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (2 hours ago)

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (2 hours ago)

Malayali Vartha Recommends