Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു!! ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും പക തീർന്നില്ല... കണ്ണില്‍ മുളകുപൊടി വിതറിയശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചു; ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയിൽ ഞെട്ടി ഉറ്റവരും നാട്ടുകാരും

15 AUGUST 2019 01:15 PM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്ച രാത്രിയാണ് ബവിശ്യ ബര്‍ഹഗോഹൈന്‍ (38)നു നേര്‍ക്ക് ഭാര്യ ക്വിന്‍സിയ (28)യും കാമുകന്‍ സത്‌വീര്‍ നായര്‍ (24) ചേര്‍ന്ന് ഈ ക്രൂരത ചെയ്തത്. ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരത ആരെയും ഞെട്ടിക്കും. ഉറങ്ങിക്കിടന്ന യുവാവിനെ കെട്ടിയിട്ട ശേഷം ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. കണ്ണില്‍ മുളകുപൊടി വിതറി, വൈദ്യുതാഘാതമേല്‍പ്പിച്ചു. തുടര്‍ന്ന് ശുചിമുറിയില്‍ പൂട്ടിയിട്ടു. ഗുരുതരമായി പരിക്കുകളേറ്റ ബവിശ്യ നിലവില്‍ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഭാര്യയേയും കാമുകനേയും ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തു. അസ്സം സ്വദേശിയാണ് ബവിശ്യ. പൊവായിലെ ഒരു കോള്‍ സെന്ററില്‍ ജീവനക്കാരനാണ്. 2014ലാണ് ക്വിന്‍സിയയെ ഇയാള്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. വസായിലെ ഒരു മാളില്‍ മെഹന്ദി ആര്‍ട്ടിസ്റ്റ് ആണ് സത്‌വീര്‍ നായര്‍. സത്‌വീറുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബവിശ്യ നേരത്തെ താമസിച്ചിരുന്ന നായ്ഗണില്‍ നിന്നും താമസം മാറ്റി.

വസായി ഈസ്റ്റിലെ പ്രതാപ് സൊസൈറ്റിയില്‍ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതോടെ ബന്ധം അവസാനിക്കുമെന്നാണ് ബവിശ്യ കരുതിയത്. എന്നാല്‍ സത്‌വീര്‍ ഇവരെ തേടിയെത്തുകയും ഇതേ ഫ്‌ളാറ്റില്‍ തന്നെ താമസമാക്കുകയും ചെയ്തു. ഇതോടെ ദമ്ബതികള്‍ തമ്മില്‍ കലഹം രൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ബവിശ്യ ഭാര്യയുമായി വഴക്കിട്ടു. പിന്നീട് ഉറങ്ങാന്‍ പോയി. ദേഷ്യത്തിലായിരുന്ന ക്വിന്‍സിയ സത്‌വീറിനെ വിളിച്ചുവരുത്തുകയും ഇരുവരും തമ്മില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അടിവസ്ത്രങ്ങള്‍ ഉപയോഗിച്ച്‌ ബവിശ്യയുടെ കാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം ഇരുവരും അയാളെ ഉപദ്രവിച്ചു. ആക്രമണത്തിനിടെ സഹായത്തിനായി ബവിശ്യ അലറിക്കരഞ്ഞുകൊണ്ടിരുന്നു. കണ്ണില്‍ മുളകുപൊടിയും ഇട്ടതോടെ കാഴ്ചയും മറഞ്ഞു. ഇതോടെ കയ്യില്‍ തടഞ്ഞ വീട്ടുപകരണങ്ങള്‍ എടുത്ത് പ്രതിയോഗികള്‍ക്ക് നേരെ എറിഞ്ഞു. പ്രഷര്‍ കുക്കറും സ്പീക്കറും പാനും കിടക്കയും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ എടുത്തെറിഞ്ഞു.

ഇവയില്‍ ചിലത് ജനാലയിലൂടെ വീടിനു പുറത്തേക്കും വന്നു. വീടിനുള്ളില്‍ വലിയ ബഹളം നടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പോലീസിനെ വിളിച്ചത്. തങ്ങളെത്തുമ്ബോള്‍ സതവീറും ക്വിന്‍സിയയും ഫേസാഫയില്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ കരയുന്നുണ്ട്. കുട്ടികളെ തങ്ങള്‍ അയല്‍ക്കാരെ ഏല്പിച്ചു. അവര്‍ ക്വിന്‍സിയയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറി. ശുചിമുറിയില്‍ അടച്ച നിലയിലായിരുന്ന ബവിശ്യയെ തങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ബവിശ്യയുടെ തലപൊട്ടിയിട്ടുണ്ട്. മുളകുപൊടി വീണത് കാഴ്ചയേയും ബാധിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായും ഇരുവരേയും ഈ മാസം 20 വരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (1 hour ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (2 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (2 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (4 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (4 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (4 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends