Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മിഗ് 21 മാത്രമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്; ബാക്കിയെല്ലാം സുരക്ഷിതമായിരുന്നു; അഭിനന്ദന്‍റെ ആക്രമണദൗത്യം നിയന്ത്രിച്ച പെൺകരുത്ത് മിൻറി അഗർവാള്‍ മനസ് തുറക്കുന്നു

15 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു.ഫെബ്രുവരി 14ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ വാഹനത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി ആക്രമണ പരമ്പരകളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉണ്ടായത്. 40 സിആര്‍എപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഫെബ്രുവരി 26ന് ബാലാക്കോട്ടിലാണ് ഇന്ത്യ മറുപടി നല്‍കിയത്.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെഹീറോ ആയി മാറുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയില്‍ മിസൈല്‍ ഏറ്റ് അഭിനന്ദന്റെ മിഗ് വിമാനം തകരുകയും പാകിസ്ഥാന്‍ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു. അന്ന് അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു. സംഭവത്തെ പറ്റി പ്രമുഖ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിൽ മിന്‍റി മനസ്സ് തുറന്നു.

മിന്‍റിയുമായുളള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ;

എയര്‍ ഡിഫറന്‍സ് ഡയറക്ഷന്‍ സെന്‍ററിലാണ് ഫൈറ്റര്‍ കണ്‍ട്രോളറുടെ ജോലി. അവിടെ സെന്‍സറുകളുണ്ട്. ആകാശത്തുകൂടി പറക്കുന്ന ഏത് വസ്തുവിനെയും കണ്ടെത്തുന്നതാണ് സെന്‍സറുകള്‍. ഒരിക്കല്‍ സെന്‍സറുകള്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ അതിനെ തിരിച്ചറിയും, അവ സൗഹൃദമോ അല്ലയോ എന്ന് മനസിലാക്കും. അത് അന്യവിമാനമാണെന്ന് കണ്ടെത്തിയാല്‍ അവയെ ഇല്ലാതാക്കണം. അതിനായി രാജ്യത്തിന്‍റെ വിമാനത്തെ അങ്ങോട്ട് നയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ശത്രുവിമാനമാണെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ അതിനെ നശിപ്പിക്കണം. ശത്രുവിനെയും സ്വന്തം വിമാനത്തെയും കുറിച്ചുള്ള വ്യക്തമായ ചിത്രം മുന്നിലുള്ള എയര്‍ കണ്‍ട്രോളറാണ് ആകാശാതിര്‍ത്തി നിയന്ത്രിക്കുന്നത് എന്ന് മിന്‍റി വ്യക്തമാക്കി.

ബാലാക്കോട്ടില്‍ വിജയകരമായി ആക്രമണം നടത്താന്‍ രാജ്യത്തിനായി. അതുകൊണ്ടുതന്നെ പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു. എല്ലാദിവസവും ഉണര്‍ന്നിരിക്കുകയാണ് ഞങ്ങള്‍, ആ ദിവസവും. വിമാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്ക്രീനില്‍ അറിയാം. ആ ദിവസവും അറിയാമായിരുന്നു. ഉടന്‍ എയര്‍ക്രാഫ്റ്റുകളുടെ എണ്ണം കൂടി. അതിനര്‍ത്ഥം ശത്രു വിമാനങ്ങള്‍ വന്നുവെന്നാണ്. ആ സമയത്താണ് ഞാന്‍ എന്തിനാണ് വ്യോമസേനയില്‍ ചേര്‍ന്നതെന്ന് വ്യക്തമായത്. നിരവധി വിമാനങ്ങള്‍ ഉണ്ടായിരുന്നു. ജമ്മു കശ്മീരിന്‍റെ ഭാഗങ്ങളില്‍ അവര്‍ നിരന്നിരുന്നു. രാജ്യാതിര്‍ത്തി കടന്നുവരുന്ന ശത്രുവിമാനത്തെ നിഗ്രഹിക്കേണ്ടതുണ്ടായിരുന്നു. എങ്ങനെ അവരെ തിരിച്ചടിക്കണമെന്നും എങ്ങനെ ആകാശാതിര്‍ത്തി തിരിച്ചുപിടിക്കണമെന്നും ഞങ്ങള്‍ പരിശീലിച്ചിട്ടുണ്ട് എന്നും മിൻറി വ്യക്തമാക്കി.

1971 ന് ശേഷം ഈ ഉപഭൂഖണ്ഡത്തിലുണ്ടായ ഏറ്റവും വലിയ വ്യോമയുദ്ധത്തെ പറ്റി മിന്റി വാചാലയായി . 'എന്‍റെ മുന്നിലുണ്ടായിരുന്ന സ്ക്രീന്‍ മുഴുവന്‍ ചുവപ്പ് നിറമായി. നിരവധി തവണ ഞങ്ങള്‍ ശത്രുവിമാനത്തെ ആക്രമിച്ചു. മനസിലുണ്ടായിരുന്നത് അവരെ ആക്രമിക്കുക, തിരിച്ചുവന്നാല്‍ വീണ്ടും ആക്രമിക്കുക എന്നതായിരുന്നു. ശത്രുക്കളെ തുരത്തുന്നതിനോടൊപ്പം രാജ്യത്തിന്‍റെ വിമാനത്തെ സുരക്ഷിതമാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഒരു വിമാനം മാത്രമല്ല എന്‍റെ മുന്നില്‍, അതുകൊണ്ടുതന്നെ അവര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് പറയാനാകില്ല. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എഫ് 16ന് നേരെ ആക്രമണം നടത്തി. മുഴുവന്‍ സംഭവവും എനിക്ക് മോണിറ്ററില്‍ കാണാമായിരുന്നു. എഫ് 16 എന്‍റെ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. ആ നിമിഷത്തെ എന്‍റെ വികാരം പറഞ്ഞറിയിക്കാനാവില്ല.

ഒരേസമയം ഒരുപാട് വിമാനങ്ങള്‍ നിയന്ത്രിക്കുന്നതിനാല്‍ അഭിനന്ദന് എന്‍റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നോ ഇല്ലെന്നോ എനിക്ക് പറയാനാകില്ല. മിഗ് 21 മാത്രമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ബാക്കിയെല്ലാം സുരക്ഷിതമായിരുന്നു. ഇതൊരു കൂട്ടായ്മയുടെ ജോലിയാണ്. അവിടെ പൈലറ്റുണ്ട്, കണ്‍ട്രോളറുണ്ട്, ക്രൂ ഉണ്ട്. ആ കൂട്ടായ്മയ്ക്കൊപ്പം ചേരാനായതില്‍ ഞാന്‍ ഭാഗ്യവതിയാണ് എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിന്റി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends