ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്ടമായ യുവാവിന്റെ അച്ഛന് ആത്മഹത്യ ചെയ്തു
അൾവാറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്ടമായ യുവാവിന്റെ അച്ഛന് ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെട്ട രതീഷിന്റെ അന്ധനായ അച്ഛന് രതി റാം ജാദവ് ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്. അള്‍വാര്‍ പോലീസിന്റെ പീഡനവും പ്രതിയുടെ ബന്ധുവിന്റെ ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇക്കഴിഞ്ഞ ജൂലായ് 16 ന് രതീഷ് ഓടിച്ച വാഹനമിടിച്ച് ഒരു സ്ത്രീ മരിച്ചു. ഇതിനു പിന്നാലെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് രതീഷിനെ തല്ലി ചതച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം രതീഷ് മരണമടയുയും ചെയ്തു. ഈ കേസില്‍ പരാതിയുമായി ചെന്ന അച്ഛനെ പോലീസ് പീഡീപ്പിച്ചുവെന്നാണ് മകനായ ജിനേഷ് ജാതവിന്റെ ആരോപണം. സംഭവത്തില്‍ പ്രതിയായ ആള് തന്റെ അച്ഛനെ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മകന് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha