കശ്മീരില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും
കശ്മീരില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയിലെ സമാധാനന്തരീക്ഷവും സ്ഥിതിഗതികളും പ്രദേശിക ഭരണകൂടം വിലയിരുത്തിയതിന് ശേഷമാകും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ 11ാം ദിവസവും അടഞ്ഞ് കിടക്കുകയാണ്.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതേസമയം, ജമ്മുകശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചു. നിയന്ത്രണങ്ങള്‍ മൂലം പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
പത്രങ്ങള്‍ പുറത്തിറക്കുന്നതിന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നേരത്തെ നീക്കിയിരുന്നതായും ശ്രീനഗറിലെ നിയന്ത്രണങ്ങള്‍ പത്രങ്ങളെ ബാധിക്കില്ലെന്നും എ.ജി വ്യക്തമാക്കി. ഹരജികള്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha