ബൈക്ക് ഓടിക്കുന്നതിനിടെ പട്ടം കഴുത്തില്‍ ചുറ്റി സിവില്‍ എഞ്ചിനീയർക്ക് ദാരുണാന്ത്യം; കഴുത്തിനേറ്റ മുറിവ് ശ്വാസനാളിവരെ മുറിഞ്ഞുപോയി... ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണവും; ഞെട്ടലോടെ സുഹൃത്തുക്കൾ

വ്യാഴാഴ്ച രക്ഷാബന്ധന്‍ ആഘോഷിച്ച ശേഷം ഹരിനഗറിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയ മാനവ് ശര്‍മ്മ (28) ആണ് മരിച്ചത്. മാനവിനൊപ്പം ഇളയ രണ്ട് സഹോദരിമാരും ബൈക്കിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡല്‍ഹി പശ്ചിം വിഹാരില്‍ വ്യാഴാഴ്ചയാണ് സംഭവം. പശ്ചിം വിഹാര്‍ ഫ്‌ഴൈ ഓവറിലൂടെ യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടം. മാനവിന്റെ കഴുത്തിനേറ്റ മുറിവ് മാരകമായിരുന്നു. ശ്വാസനാളിവരെ മുറിഞ്ഞുപോയെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചിരുന്നു. ബുദ്ധവിഹാര്‍ സ്വദേശിയായ മാനവ് ഒരു സ്വകാര്യ ബില്‍ഡിംഗ് കമ്ബനിയില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ചൈനീസ് പട്ടം അപകടം വരുത്തിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മാത്രം പതിനഞ്ച് സന്ദേശങ്ങളാണ് എത്തിയതെന്ന് പോലീസ് പറയുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില്ലുപുരട്ടിയ പട്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചില്ലുപുരട്ടിയ പട്ടങ്ങളുടെയും അതുപോലെയുള്ള അപകടകരമായ പട്ടങ്ങളുടെയും ഉപയോഗവും വില്‍പ്പനയും സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























