ആപ്പിൾ കഴിച്ച വ്യക്തിക്ക് ശാരീരിക അസ്വസ്ഥതകളും ചര്‍ദ്ദിയും; ആപ്പിൾ നോക്കിയവർ ഞെട്ടി
പണ്ടൊക്കെ ദിവസവും ഒരു ആപ്പിള്‍ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ആപ്പിൾ കഴിച്ചാൽ ഡോക്ടറുടെ അടുത്ത് പോകാം എന്നായി ഇന്നത്തെ അവസ്ഥ. കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച വ്യക്തിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകളും ചര്‍ദ്ദിയും ഉണ്ടായി. ഇത് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആപ്പിൾ ചുരണ്ടി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം.
പേപ്പതി സ്വദേശിനിയ്ക്കാണ് ആപ്പിൾ കഴിച്ചതോടെ അസ്വസ്ഥ അനുഭവപ്പെട്ടത്. ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ മെഴുകുപോലുള്ള വസ്തു അടര്‍ന്നു വീണു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഈ ആപ്പിളിന് യാതൊരു വാട്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിൽ കേടാകാതിരിക്കാനും തൊലിയ്ക്ക് കൂടുതല്‍ നിറം ലഭിക്കാനുമായി രാസവസ്തുക്കളാണ് ആപ്പിളില്‍ ഉപയോഗിക്കുന്നത്. ഈ രാസ വസ്തുക്കൾ കാന്‍സറിന് വരെ കാരണമാകും.
https://www.facebook.com/Malayalivartha