Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു

17 AUGUST 2019 03:42 PM IST
മലയാളി വാര്‍ത്ത

ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയില്‍ ചേര്‍ന്നു. പന്ത് മാര്‍ഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും ചേര്‍ന്ന് സ്വീകരിച്ചു.

നേരത്തെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡല്‍ഹി നിയമസഭാ സ്പീക്കര്‍ കപിലിനെ ഈ മാസം ആദ്യം അയോഗ്യനാക്കി. കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന കപില്‍, സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കപില്‍ ശര്‍മ ബി ജെ പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുയര്‍ന്നിരുന്നു. 2017 മേയില്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാളിനെതിരെ കപില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ ആയിരുന്നു ഇത്.

ദിവസങ്ങൾക്ക് മുൻപ് സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയില്‍നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

സിക്കി൦ നിയമസഭയില്‍ 32 അംഗങ്ങളാണ് ഉള്ളത്. ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരതിലെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ എസ്.കെ.എം 17 സീറ്റ് നേടിയപ്പോള്‍, എസ്ഡിഎഫ് 15 സീറ്റാണ് നേടിയത്. സിക്കിമില്‍ അധികാരത്തിലുള്ള എസ്.കെ.എം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്.

തിരഞ്ഞെടുപ്പിൽ സിക്കിം സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) വിജയിക്കുകയും പ്രേം സിംഗ് തമാ൦ഗ് സിക്കിം മുഖ്യമന്ത്രിയാവുകയും ചെയ്തു. അതിനുമുമ്പ്, ചാംലിംഗിന്‍റെ പാർട്ടി എസ്ഡിഎഫിന്‍റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു തമാ൦ഗ്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്. പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. ഇദ്ദേഹമാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി.

എസ്ഡിഎഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തി മാറ്റി ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷം ഉറപ്പിച്ചത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം പോലും അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സമാന നീക്കത്തിലൂടെയായിരുന്നു കര്‍ണാടകത്തിലും ബിജെപി അധികാരം തിരിച്ചുപിടിച്ചത്. 17 ഭരണകക്ഷി അംഗങ്ങളെ അടര്‍ത്തിമാറ്റി ആദ്യമായി താമര വിരിഞ്ഞ ദക്ഷിണേന്ത്യന്‍ മണ്ണ് ബിജെപി വീണ്ടും കൈപ്പിടിയിലാക്കി. വിവിധ സംസ്ഥാനങ്ങളില്‍ മറുപാര്‍ട്ടികളെ ചാക്കിടുന്ന നീക്കം ബിജെപി തുടരുകയാണ്. ഏറ്റവും ഒടുവാലായി സിക്കിമില്‍ നിന്നുള്ള 10 പ്രതിപക്ഷ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതോടെ നിലംതൊടാന്‍ കഴിയാതിരുന്ന ഏക വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ് ബിജെപി.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെയാണ് കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തത്. പിന്നാലെ ആന്ധ്രയില്‍ ടിഡിപിയുടെ 4 രാജ്യസഭ എംപിമാരെ ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചിരുന്നു. ആറ് എംപിമാരായിരുന്നു ടിഡിപിക്ക് രാജ്യസഭയില്‍ ഉണ്ടായിരുന്നത്. ബംഗാളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരേയും 100 കണക്കിന് കൗണ്‍സിലര്‍മാരേയും ബിജെപി മറുകണ്ടം ചാടിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends