നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു
നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗറിയിലാണ് സംഭവം. 35കാരനായ ലാന്‍സ് നായിക് സന്ദീപ് താപ്പയാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയാണ്.
ഇന്ന് രാവിലെ ആറരയോടെയാണ് പാകിസ്ഥാന് നൗഷേരാ മേഖലയില്‍ മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തുന്നുണ്ടെന്ന് സൈനിക വാക്താവ് ലെഫ്റ്റണന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha