Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭൂട്ടാനെ കയ്യിലെടുത്ത്‌ മോദി; ഭൂട്ടാനെപ്പോലെ ഒരു സുഹൃത്തിനെയും അയൽക്കാരെയും ആരാണ് ആഗ്രഹിക്കാത്തത്? ചൈന- പാകിസ്താൻ നീക്കങ്ങൾക്ക് പൂട്ടിട്ട് ഭൂട്ടാൻ ജനതയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ; വാ പൊളിച്ച് നിന്ന് ചൈന

18 AUGUST 2019 10:55 AM IST
മലയാളി വാര്‍ത്ത

ഭൂട്ടാന്‍ ജനതയ്ക്കു വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പറന്നത് . എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെയുള്ള സഹായങ്ങളാണ് ഭൂട്ടാനിലെ ജനതയ്ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ചൈനയെ ഒതുക്കുന്നതിന്റെ ഭാഗമായിട്ടുമാണ് പ്രധാനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തൽ.

ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയൽരാജ്യത്തേക്കുള്ള മോദിയുടെ പോക്കെന്നാണ് ലഭിക്കുന്ന വിവരം . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിലും ഇടപെടൽ നടത്താൻ ചൈനയ്ക്ക് താൽപര്യമുണ്ട്. മേഖലയിൽ ചൈനയും പാകിസ്താനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാൻ ശ്രമിക്കുന്നത്.

തന്ത്രപ്രധാന സഖ്യകക്ഷിയായ ഭൂട്ടാനുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയില്‍ വളരുകയാണ്. ഇന്ത്യയുടെ ഈ നയം അയല്‍സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന് സഹായകമാകുന്നു. സാമ്പത്തിക വികസന സഹകരണം, ജലവൈദ്യുതി സഹകരണം ,ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സന്ദര്‍ശനം ഇരുരാജ്യക്കാര്‍ക്കും അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

വികസനത്തിന്റെ തലത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വർധിപ്പിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 400 കോടിയുടെ പിന്തുണ ഇന്ത്യ നൽകുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇൻസെന്റീവ് എന്ന നിലയിലാണ് കമ്പനികൾക്കും നിർമാതാക്കൾക്കുമായി ഈ തുക ചെലവിടുക. 2018ൽ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ പോകുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യൻ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്

മോദിയുടെ സന്ദര്‍ശനം ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിറ കമ്പോജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങൾ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വർധിപ്പിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.

പ്രകൃതി വാതകം, റുപേ കാർഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാർത്താ സമ്മേളനത്തിനു മുൻപ് ഇരു നേതാക്കളും ചർച്ച നടത്തുകയും ചെയ്തു.

ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാനിലെ നദികളിലെ ജലത്തിൽനിന്നു കഴിഞ്ഞ വർഷങ്ങളിൽ ഇരു രാഷ്ട്രങ്ങളും വൈദ്യുതി മാത്രമല്ല ഉൽപാദിപ്പിച്ചത്, സമൃദ്ധിയും കൂടിയാണ് –5,012 കോടിയുടെ മാങ്ദേചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞു. എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത്– പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന് പഞ്ചവൽസര പദ്ധതികളിലൂടെ ഇന്ത്യ നൽകുന്ന സഹായം തുടരും. ഇതിൽ ഭൂട്ടാനിലെ ജനങ്ങളുടെ താൽപര്യങ്ങൾ‌ക്കായിരിക്കും മുൻഗണന നൽകുക. ചെറു ഉപഗ്രങ്ങൾ നിർമിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാനിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി ആദ്യമായി വിദേശ സന്ദര്‍ശനം നടത്തിയത് ഭൂട്ടാനിലേക്കാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഭൂട്ടാന്‍ മോദിക്ക് ഒരുക്കിയത്. ഭൂട്ടാനിലെത്തിയ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തി.

ഭൂട്ടാൻ പ്രധാനമന്ത്രിയുമായി മോദി പിന്നീട് ചർച്ച നടത്തിയതായി ആൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചർച്ചാവിഷയമായത്. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർത്തപ്പെട്ടു. ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവാദം നടത്താനും ഈ സന്ദർശനത്തിൽ മോദിക്ക് പരിപാടിയുണ്ട്. റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷേറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends