മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് അലിയുടെ ഹോട്ടലില്‍ ബീഫ് വിഭവങ്ങള്‍ പാകം ചെയ്ത് വില്‍പ്പന നടത്തിയതിന് ഹോട്ടല്‍ പൂട്ടിച്ചു; ഒഴിഞ്ഞില്ലെങ്കില്‍ തീവച്ച് കെട്ടിടം നശിപ്പിക്കുമെന്ന് ഭീഷണി!!

ഗുരുഗ്രാമില്‍ ഹോട്ടല്‍ നടത്തിയിരുന്ന മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് അലിയുടെ ഹോട്ടലാണ് ഭീഷണിയെ തുടര്‍ന്ന് പൂട്ടിയത്. ഒഴിഞ്ഞില്ലെങ്കില്‍ തീവച്ച് കെട്ടിടം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹോട്ടല്‍ ഉടമ പറയുന്നു. ഗുരുഗ്രാമില്‍ ഹോട്ടല്‍ ആരംഭിക്കുന്നതിന് മുന്‍പ് സൗത്ത് ഡല്‍ഹിയിലും ഇദ്ദേഹത്തിന് ഹോട്ടലുണ്ടായിരുന്നു. സമാനമായ കാരണത്താലാണ് അവിടം വിട്ടൊഴിയേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷമാണ് ഗുരുഗ്രാമില്‍ മുഹമ്മദ് അലി ഹോട്ടലാരംഭിച്ചത്. ഇവിടെ പാകം ചെയ്യാനായി സര്‍ക്കാര്‍ അംഗീകൃത അറവുശാലയില്‍നിന്നാണ് ഇദ്ദേഹം പോത്തിറച്ചി വാങ്ങിയിരുന്നത്. എന്നാല്‍ പോത്ത് വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ എതിര്‍പ്പ് അറിയിച്ച റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























