കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ സഫര്‍ ഹിലാലി

കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ സഫര്‍ ഹിലാലി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാല്‍പര്യം കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഈ വിഷയം എങ്ങിനെയാണ് പരിഹരിക്കുക എന്നാതാണ് ചോദ്യം. രാജ്യതാല്‍പര്യത്തില്‍ നിന്ന് മോദി ഒട്ടും പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. എന്റെ അഭിപ്രായത്തില്‍രണ്ടുവഴികളാണ് മുന്നിലുള്ളത്, ഒന്നുങ്കില്‍ നിഴല്‍യുദ്ധം, അല്ലെങ്കില്‍ യുദ്ധം.'-സഫര്‍ പറഞ്ഞു.
അതേസമയം, ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനത്തിന് ശേഷം പാക് അധീന കാശ്മീരില്‍ വലിയ നീക്കങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങുകയാണെന്നാണ് ഇമ്രാൻ
ആരോപിക്കുന്നത് ..
ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയിലാണ് ഇമ്രാന്‍ഖാന്‍ വിമര്‍ശിച്ചത്. ആര്‍.എസ്.എസിന്റെ വിദ്വേഷ ആശയങ്ങള്‍ കാശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും പതിയെ അത് പാകിസ്ഥാന് നേരെയും നീളുമെന്നും ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയുണ്ടായാല്‍ പ്രതിരോധിക്കാന്‍ പാക് സൈന്യം പൂര്‍ണ സജ്ജമാണ്. സൈന്യത്തിന് പുറമെ പാക് ജനത മുഴുവന്‍ സജ്ജരാണ്. ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
താന്‍ കാശ്മീരിന്റെ അംബാസിഡറാണെന്ന് സ്വയം അവകാശപ്പെട്ട ഇമ്രാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സമിതിയെ സമീപിക്കുമെന്നും പറഞ്ഞു. കാശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കും. ആവശ്യമെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കും. ആര്‍.എസ്.എസിന്റെ നയങ്ങള്‍ നാസികളുടേതിന് തുല്യമാണെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചുപറയും.
ഒരിക്കല്‍ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യ ഇന്ന് വര്‍ഗീയ വാദികളുടെയും വിഘടന വാദികളുടെയും നാടായിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള അന്യായങ്ങള്‍ നടക്കരുതെന്ന് ലോകരാജ്യങ്ങള്‍ തീരുമാനിച്ചതാണ്. ഇന്ത്യ എത്രത്തോളം വര്‍ഗീയ വത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല. ആര്‍.എസ്.എസിന്റെ ഗുണ്ടകള്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്, ന്യായാധിപന്മാരെയും ബുദ്ധിജീവികളെയും ഭീഷണിപ്പെടുത്തുകയാണ്, തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായാണ് കണക്കാക്കുന്നത്, ഇത് നാസികള്‍ ചെയ്തതിന് തുല്യമാണ്. ഒരു ആശയം മൂലമുള്ള ദുരന്തത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു...
പാകിസ്ഥാന്റെ ആരോപണങ്ങളെ യു എൻ മുഖവിലക്കെടുത്തിട്ടില്ല. ചൈന മാത്രമാണ് പാകിസ്ഥാനോട് അനുഭവം കാട്ടുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു..
രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു
യുദ്ധമല്ല സമവായ ചർച്ചകളാണ് കാശ്‌മീർ പ്രശ്നപരിഹാരത്തിന് ആവശ്യമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ രണ്ടു ദിവസം പറഞ്ഞിരുന്നു..അതിൽ നിനിന്നും തീരെ ഭിന്നമായ രീതിയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രതികരിക്കുന്നത് .. ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങൾ തമ്മിലൊരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യതയില്ല എന്നും ഇമ്രാൻ പറഞ്ഞിരുന്നതാണ്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാല്‍പര്യം കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha