മദ്യപിച്ച് വണ്ടി ഓടിച്ചയാള്‍ ബെംഗളൂരുവില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി
ബെംഗളൂരുവില്‍ എച്ച്എസ്ആര്‍ ലേഔട്ട് റോഡിലെ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി.
സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്.
നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റ അപകടത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
ഒന്‍പതു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ചുതകര്‍ത്തു.
കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha