ചാകാൻ തയ്യാറായി 500 ഭീകരര്‍; ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലക്കോട്ട് വീണ്ടും ഭീകര ക്യാമ്പുകൾ സജീവമാകുന്നുവെന്ന വെളിപ്പെടുത്തലുമായി കരസേന മേധാവി ബിപിൻ റാവത്ത്; ഇന്ത്യൻ സൈന്യം സജ്ജം

ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലക്കോട്ട് വീണ്ടും ഭീകര ക്യാമ്പുകൾ സജീവമാകുന്നുവെന്ന വെളിപ്പെടുത്തലുമായി കരസേന മേധാവി ബിപിൻ റാവത്ത്. കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കി. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.
ചെന്നൈയിലെ ഓഫീസേഴ്‍സ് ട്രെയിനിംഗ് അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയുടെ പല അതിർത്തികളിലായി തക്കം പാർത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.
അടുത്തിടെയാണ് പാകിസ്ഥാന്‍ ബാലാകോട്ടിലെ ഭീകര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അതിന്റെ അര്‍ഥം ഇവിടത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു എന്നാണ്. അതുകൊണ്ടാണ് അവിടെയുണ്ടായിരുന്നവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് മറ്റിടങ്ങളിലേയ്ക്ക് പോയതും ഇപ്പോള്‍ വീണ്ടും തിരികെവന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചതും എന്ന് ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി.
ഈ വെല്ലുവിളികളെല്ലാം നേരിടാൻ തീർത്തും സജ്ജമാണ് ഇന്ത്യൻ സൈന്യമെന്ന് ബിപിൻ റാവത്ത് അറിയിച്ചു. ബാലാകോട്ട് പോലൊരു പ്രത്യാക്രമണം ഇന്ത്യ തുടരുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ''എന്തുകൊണ്ട് ബാലാകോട്ട് ആവർത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നൽകിക്കൂടേ? അവർ എന്തുണ്ടാകുമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കട്ടെ''.
കശ്മീരിൽ തീവ്രവാദികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ബിപിൻ റാവത്ത് പറഞ്ഞു. താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലാണ്. പാകിസ്ഥാൻ തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരിൽ ഒളിപ്പോര് നടത്തുകയാണ്. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്താന്റെ പിന്തുണയോടെ ജെയ്ഷേ മുഹമ്മദ് ഇവിടത്തെ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കശ്മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പാകിസ്താന്‍ ഇളവ് വരുത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബാലാക്കോട്ടിലെ ജെയ്ഷെ കേന്ദ്രം ബോംബിട്ട് തകര്‍ത്തത്. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയിൽ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്ക്കു ജീവൻ നഷ്ടമായതിനു തിരിച്ചടിയായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്കു സ്ഫോടകവസ്തു നിറച്ച വാൻ ഇടിച്ചുകയറ്റുകയായിരുന്നു ജയ്ഷെ ഭീകരൻ. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായിരുന്നു.
ബാലക്കോട്ട് ആക്രമണത്തിൽ മുന്നൂറോളം പാക് ഭീകരർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. പുൽവാമ ആക്രമണത്തോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാനിൽ മാസങ്ങളായി ഭീകരക്യാംപുകൾ നിർജീവമായിരുന്നു. ഭീകരർക്കും വിഘടനവാദികൾക്കുമെതിരേ ഇന്ത്യ ശക്തമായ നടപടികളെടുത്തതോടെ കശ്മീർ ഏറെക്കുറെ സമാധാനത്തിലേക്കു നീങ്ങുന്നതിനെത്തുടർന്നാണു വീണ്ടും ഭീകരരെ പിന്തുണയ്ക്കുന്ന പാക് നീക്കം.
https://www.facebook.com/Malayalivartha