സ്‌കൂളിലേക്ക് പോകും വഴി പീഡനത്തിനിരയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പല്‍ വിലക്കി

ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ ഒരു വിദ്യാര്‍ഥിനിയെ രണ്ടുയുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് പിന്നാലെ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ വിലക്കിയെന്ന് പരാതി. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ എസ്യുവിയിലെത്തി തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി രക്ഷപെട്ട് ഓടി ആളുകളെ വിവരമറിയിക്കുകയായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷമാണ് കുടുംബം പരാതി നല്‍കിയത്. സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയോട് ഇനി സ്‌കൂളിലേക്ക് വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്ന് മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ താന്‍ ആരെയും വിലക്കിയിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ പെണ്‍കുട്ടിയോട് വീട്ടിലിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ശിഖന്ദര്‍, റിഷി കപൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha