സെപ്തംബർ 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും.... 2019 ഏപ്രില്‍ 1 മുതല്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം എന്നത് ആദായ നികുതി വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു

സെപ്തംബര്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാര്‍ച്ച് 31 നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടത്. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ജൂലായ് അഞ്ചിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. എന്നാല്‍, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമപരിധി നീട്ടുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല
കൂടാതെ ആദായ നികുതി റിട്ടേണ്‍(ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ പാനിന് പകരം ആധാറും ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി ഉള്‍പ്പെടുത്തിയിരുന്നു.പാന്‍ ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ചെയ്യുക.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമപരിധി നീട്ടുന്നതു സംബന്ധിച്ചും അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ വ്യക്തത വന്നിട്ടില്ല
അസാധുവായ പാന്‍ ഉപയോഗശൂന്യമാകും. ആ പാന്‍ ഉപയോഗിച്ച് ഒരു തരത്തിലുമുള്ള പണമിടപാടുകള്‍ നടത്താനോ കഴിയില്ല. അതേസമയം, അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല
പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് ഇതെല്ലാമാണ് .. ടാക്‌സ് റിട്ടേണ്‍ ഫയൽ ചെയ്യുന്നവരാണെങ്കിൽ ഇതിനോടകം തന്നെ പാനും ആധാറും തമ്മില്‍ ഇതിനകം ലിങ്ക് ചെയ്തിരിക്കാനുള്ള സാധ്യത ഉണ്ട്. മുന്‍ വര്‍ഷങ്ങളിലെ ഐടിആര്‍ ഫയല്‍ ചെയ്തപ്പോൾ ആധാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ആദായ നികുതി വകുപ്പ് തന്നെ ഇത് ചെയ്തിട്ടുണ്ടാവും
ആധാര്‍ ഇതിനോടകം പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇൻകം ടാക്‌സ് ഇ-ഫയലിങ് വെബ്‌സൈറ്റായ "http://www.incometaxindiaefiling.gov.in അല്ലെങ്കിൽ www.incometaxindiaefiling.gov.in സന്ദര്‍ശിച്ച് പരിശോധിച്ച് നോക്കാവുന്നതാണ് ..
പാന്‍ (യൂസര്‍ ഐഡി) , പാസ്‌വേഡ്, ജനന തീയതി എന്നിവ നല്‍കി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അക്കൗണ്ട് ഓപ്പണ്‍ ചെയ്തതിന് ശേഷം Profile settings എന്ന ടാബില്‍ ക്ലിക് ചെയ്ത് ഏറ്റവും അവസാനം കാണുന്ന ഓപ്ഷനായ Link Aadhaar എന്നതില്‍ ക്ലിക് ചെയ്യുക
ഇതിനോടകം ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ സ്‌ക്രീനില്‍ 'Your PAN is already linked to Aadhaar number XXXX123' എന്ന ഒരു സന്ദേശം വരും.
പാൻ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ പുതിയ ഒരു ഫോം ഓപ്പണായി വരും അതില്‍ പേര്, ജനന തീയതി തുടങ്ങി പാനില്‍ നല്‍കിയരിക്കുന്നതുപോലെ വിവരങ്ങള്‍ നല്‍കണം. അതിന് ശേഷം ആധാര്‍ നമ്പര്‍ നല്‍കുക. കാപ്‌ചെ കോഡ് നല്‍കിയതിന് ശേഷം Submit എന്നതില്‍ ക്ലിക് ചെയ്യുക
ഇ-ഫയലിങ് വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യാതെയും പാനും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാവുന്നതാണ് . ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പാൻ ആധാറുമായി ലിങ്ക് ചെയ്യാം.
ഇ-ഫയലിങ് വെബ്‌സൈറ്റിന്റെയും ഇന്‍കം ടാക്സ് വെബ്‌സൈറ്റിന്റെയും ഹോം പേജില്‍ Link Aadhaar എന്ന ഹൈപ്പര്‍ ലിങ്ക് കാണാന്‍ കഴിയും. Link Aadhaar എന്നതില്‍ ക്ലിക്ക് ചെയ്യുക. പുതിയ ഒരു ഫോം ഓപ്പണായി വരും ഇതില്‍ പാന്‍, ആധാര്‍ നമ്പര്‍, ആധാറില്‍ നല്‍കിയിരിക്കുന്നതു പോലെ പേരും മറ്റ് വിവരങ്ങളും നല്‍കിയാൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രമെ ഒള്ളു എങ്കില്‍ ' I have only year of birth in Aadhaar Card ' എന്ന ഓപ്ഷനില്‍ ടിക് ചെയ്യണം.
കാപ്‌ചെ കോഡ് നല്‍കി Submit ല്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് പാന്‍ ആധാറുമായി ലിങ്ക് ചെയ്തു എന്ന സന്ദേശം സ്‌ക്രീനില്‍ കാണാന്‍ കഴിയും.
എസ്എംഎസ് വഴിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയും. എന്‍ഡിഎല്‍ ഇ-ഗവേര്‍ണന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ , യുടിഐ ഇന്‍ഫ്രസ്ട്രക്ചര്‍ ടെക്‌നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ( യുടിഐഐടിഎല്‍) എന്നീ പാന്‍ സേവന ദാതാക്കള്‍ക്കാണ് ഇതിനായി എസ്എംഎസ് അയക്കേണ്ടത്.
ഇതിനായി UIDPAN<12 digit Aadhaar><10 digit PAN> എന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പരുകളിലേക്ക് എസ്എംഎസ് അയക്കുകയാണ് വേണ്ടത് ..എന്‍എസ്ഡിഎലും യുടിഐയും ഇതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല
പാനിലും ആധാറിലും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കും മുമ്പ് വിവരങ്ങള്‍ എല്ലാം ഒരു പോലെ ആണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ് , ആവശ്യമെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി പാനിലെയും ആധാറിലെയും വിവരങ്ങൾ ഏകീകരിക്കണം
ഇതിനോടകം നിങ്ങള്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞെങ്കില്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാണ്
പാന്‍ ആധാറുമായി ബന്ധിപ്പിച്ചത് ഉറപ്പു വരുത്താനായി ആദ്യം ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
1. ആദ്യം www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Quick links എന്നതിന് താഴെ കാണുന്ന Link Aadhaar എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
2 പുതിയ ഒരു പേജ് സ്‌ക്രീനില്‍ ഓപ്പണായി വരും. അതില്‍ ഒരു പുതിയ ഹൈപ്പര്‍ ലിങ്ക് കാണാന്‍ കഴിയും. ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്താണ് ഇപ്പോഴത്തെ സ്ഥിതി എന്നറിയാന്‍ ഈ ഹൈപ്പര്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
3 ഹൈപ്പര്‍ ലിങ്കില്‍ ക്ലിക് ചെയ്തതിന് ശേഷം പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക. അതിന് ശേഷം View Link Aadhaar Status എന്ന് കാണുന്നതില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിലവിലെ സ്റ്റാറ്റസ് എന്താണന്ന് വെബ്‌സൈറ്റില്‍ കാണാന്‍ കഴിയും.
ഇത്രയും കാര്യങ്ങൾ സെപ്റ്റംബർ 30 നു മുൻപ് ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
https://www.facebook.com/Malayalivartha