Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

ഇങ്ങനെയാവണം പ്രധാനമന്ത്രി... രാജ്യം കാത്തിരുന്ന അയോധ്യ വിധിയെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി

09 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

അയോധ്യ കേസിലെ സൂപ്രീം കോടതി വിധി വന്നതിന് പിന്നാലെ നേതാക്കന്‍മാര്‍ കരുതലോടെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണം. സമാധാനവും സംയമനവും പുലര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തു. മോദിയുടെ പ്രസ്താവന വലിയ തരംഗമായി മാറുകയാണ്.

അയോധ്യ കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍സമാധാനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്നും സാമൂഹിക ഐക്യത്തിന് ഇത് ഗുണം ചെയ്യുമെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു. വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി പ്രസ്താവത്തെ അഭിനന്ദിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ രംഗത്തെത്തി. വിധിയെ തുറന്ന് മനസാലെ സ്വാഗതം ചെയ്യുന്നുവെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. ആരും വൈകാരികമായി ഈ വിധിയെ കാണരുതെന്ന് യെഡ്ഡി പറഞ്ഞു. ഇത് ആരുടെയും ജയമോ പരാജയമോ അല്ല. എല്ലാവരും ചേര്‍ന്ന് ഈ വിധിയെ സ്വാഗതം ചെയ്യണം. മതസൗഹാര്‍ദവും സമാധാനവും ഇത് പോലെ തന്നെ തുടരട്ടെയെന്നും യെഡ്ഡി പറഞ്ഞു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിധിയെ സ്വാഗതം ചെയ്തു. എല്ലാ ജനങ്ങളോടും എല്ലാ മതവിഭാഗത്തോടും ഈ വിധിയെ അംഗീകരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ ഒരു ഭാരത ശ്രേഷ്ഠ ഭാരതം എന്ന തത്വത്തില്‍ എല്ലാവരും ഉറച്ചു നില്‍ക്കണമെന്നും സമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി സുപ്രീം കോടതി വിധി ബാലന്‍സ് ചെയ്തിട്ടുള്ളതാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് ഇനി മതത്തിന്റെ പേരില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്ന് എന്‍സിപി പറഞ്ഞു. സുപ്രീം കോടതി വിധി അതിന്റെ അവസാനമായിരിക്കണം. സുപ്രീം കോടതി എന്‍സിപി അംഗീകരിക്കുന്നതായി വക്താവ് നവാബ് മാലിക് പറഞ്ഞു. തുടക്കം മുതല്‍ എന്‍സിപിയുടെ നിലപാട് സുപ്രീം കോടതി വിധിക്കൊപ്പമായിരുന്നു. മതത്തിന്റെ പേരില്‍ ഇനി പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും നവാബ് മാലിക് പറഞ്ഞു.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും പകരം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമാണ് സുപ്രീംകോടതി വിധി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. അതിലെ അംഗങ്ങളെ സുപ്രീംകോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ മാറ്റമില്ല..  (7 minutes ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (10 minutes ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (15 minutes ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (26 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (47 minutes ago)

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം...  (55 minutes ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും....  (1 hour ago)

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (1 hour ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (1 hour ago)

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പൊലീസ് രം​ഗത്ത്...  (2 hours ago)

സൗദിയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

യുവാവ് കസ്റ്റഡിയിൽ....  (2 hours ago)

ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും...  (3 hours ago)

Malayali Vartha Recommends