ചികിത്സതുടരാന്‍ പണമില്ലാതിരുന്നതിനാല്‍ രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

ചികിത്സതുടരാന്‍ പണമില്ലാതിരുന്നതിനാല്‍ രോഗിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചിട്ടു. വ്യത്യസ്തമായ ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നോര്‍ത്ത് ഗോവയിലെ ജലസേചന കനാലിന്റെ നിര്‍മ്മാണ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാല്‍പ്പത്തിനാലുകാരിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ട കുറ്റത്തിന് നാല്‍പ്പത്തിയാറുകാരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സ്ഥലത്താണ് ഭാര്യ താന്‍വിയെ ഇയാള്‍ ജീവനോടെ കുഴിച്ചിട്ടത്. മൃതദേഹം തൊഴിലാളികളാണ് കണ്ടെടുത്തത്. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ തടഞ്ഞതായും പൊലീസ് പറയുന്നു. പ്രതിക്കെതിരെ ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha